x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി


Published: January 25, 2026 05:21 AM IST | Updated: January 25, 2026 05:21 AM IST

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ജി​ല്ല​യി​ല്‍ പൂ​ര്‍ത്തി​യാ​യി. പു​തു​താ​യി രൂ​പീ​ക​രി​ച്ച 227 ബൂ​ത്തു​ക​ള​ട​ക്കം ജി​ല്ല​യി​ല്‍ 1791 ബൂ​ത്തു​ക​ളാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​ക്കു​ന്ന​ത്.

2239 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ള്‍, 2239 ക​ണ്‍ട്രോ​ള്‍ യൂ​ണി​റ്റു​ക​ള്‍, 2412 വി​വി പാ​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യാ​ണ് പൂ​ര്‍ത്തി​യാ​യ​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ര്‍ത്തീ​ക​രി​ച്ച വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍നി​ന്ന് രാ​ഷ്‌​ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ചു ശ​ത​മാ​നം വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍ മോ​ക്ക് പോ​ള്‍ ന​ട​ത്തി കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തി.

ജി​ല്ലാ ക​ള​ക്ട​ര്‍ ചേ​ത​ന്‍കു​മാ​ര്‍ മീ​ണ, ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഷീ​ബാ മാ​ത്യു, എ​ഫ്എ​ല്‍സി സൂ​പ്പ​ര്‍വൈ​സ​ര്‍ ജി. ​പ്ര​ശാ​ന്ത്, എം. ​അ​രു​ണ്‍, ഇ.​സി. ഗി​രീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ മോ​ക്ക്പോ​ളി​ന് നേ​തൃ​ത്വം ന​ല്‍കി

Tags : nattu vishesham Legislative Assembly Elections

Recent News

Up