x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ത്സ്യ​നെ കു​ത്തി​ക്കൊ​ന്ന കേ​സ്: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം


Published: February 1, 2026 08:15 AM IST | Updated: February 1, 2026 08:15 AM IST

ത​ല​ശേ​രി: ജോ​ത്സ്യ​നെ മു​റി​യി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും. പി​ണ​റാ​യി പാ​റ​പ്രം കോ​ളാ​ട്ടെ ശി​വാ​ല​യ​ത്തി​ല്‍ കു​ഞ്ഞി​രാ​മ​ന്‍ ഗു​രു​ക്ക​ളെ (72) ജോ​ത്സ്യ​രു​ടെ പ്ര​വ​ച​ന മു​റി​യി​ൽവ​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ എ​ര​ഞ്ഞോ​ളി കൂ​ളി​ബാ​റി​ലെ കേ​ളോ​ത്ത് സി.​കെ. റ​മീ​സി​നെ​യാ​ണ് (48) ത​ല​ശേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍​സ് ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സ് ജീ​വ​പ​ര്യ​ന്തം ത​ട​വി​നും 25,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സംകൂടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2012 ഫെ​ബ്രു​വ​രി നാ​ലി​ന് വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം. ജോ​ത്സ്യ​നെ കാ​ണാ​നെ ത്തി​യ പ്ര​തി മു​റി തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന് കു​ത്തു​ക​യാ​യി​രു​ന്നു. ജോ​ത്സ്യ​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​ക​നും മ​റ്റും ചേ​ര്‍​ന്ന് ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​ക്കി​ട​യി​ല്‍ ഫെ​ബ്രു​വ​രി 26ന് ​മ​രി​ച്ചു. പൂ​ര്‍​വ​വി​രോ​ധ​മാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മാ​യി ആ​രോ​പി​ക്കു​ന്ന​ത്.

മ​രി​ച്ച കു​ഞ്ഞി​രാ​മ​ന്‍റെ മ​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ.​ഡി​സ്ട്രി​ക്ട് ഗ​വ. പ്ലീ​ഡ​ര്‍ ഇ. ​ജ​യ​റാം​ദാ​സ് ഹാ​ജ​രാ​യി.

Tags : nattu vishesham astrologer stabbing case

Recent News

Up