x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ലി​ഫ്റ്റ് സൗ​ക​ര്യ​മൊ​രു​ങ്ങു​ന്നു


Published: February 20, 2026 05:36 AM IST | Updated: February 20, 2026 05:36 AM IST

അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ ഫൂ​ട്ട് പാ​ത്തി​നോ​ട് ചേ​ർ​ന്ന് ലി​ഫ്റ്റ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി​യ​പ്പോ​ൾ.

അ​ങ്ങാ​ടി​പ്പു​റം: നി​ല​ന്പൂ​ർ- ഷൊ​ർ​ണൂ​ർ പാ​ത​യി​ലെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​യ അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ലി​ഫ്റ്റ് സൗ​ക​ര്യം ഒ​രു​ങ്ങു​ന്നു. പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ ലി​ഫ്റ്റ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽനി​ന്ന് ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ലേ​ക്കു​ള്ള ഫൂ​ട്ട്പാ​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് ലി​ഫ്റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. കു​ലു​ക്ക​ല്ലൂ​ർ -മേ​ലാ​റ്റൂ​ർ ഭാ​ഗ​ങ്ങ​ളി​ലെ ക്രോ​സിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ പാ​ത​യി​ലൂ​ടെ സ​ർ​വീ​സ് തു​ട​ങ്ങും.

Tags : Local News Nattuvishesham Malappuram

Recent News

Up