x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അ​ക്ഷ​ര​പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു


Published: February 19, 2026 06:07 AM IST | Updated: February 19, 2026 06:07 AM IST

വ​യ​നാ​ട് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ മു​ട്ടി​ൽ എം​ആ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഡോ. ​പി.​കെ. ഗോ​പ​ൻ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ മൂ​ന്നാ​മ​ത് അ​ക്ഷ​ര​പു​ര​സ്കാ​ര​ങ്ങ​ളു​ടെ വി​ത​ര​ണ​വും സെ​മി​നാ​റും മു​ട്ടി​ൽ എം​ആ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഡോ. ​പി.​കെ. ഗോ​പ​ൻ "കേ​ര​ളം എ​ഴു​ത്ത്, വാ​യ​ന, പ്ര​തി​രോ​ധം' എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ത്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. ര​ഞ്ജി​ത്ത് മു​ഖ്യാ​തി​ഥി​യാ​യി. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യു​ട്ടി​വ് ക​മ്മി​റ്റി​യം​ഗം എ​സ്. സ​ത്യ​വ​തി ഉ​പ​ഹാ​ര​വി​ത​ര​ണം ന​ട​ത്തി.

സാ​ഹി​ത്യ മേ​ഖ​ല​യി​ലെ അ​ക്ഷ​ര പു​ര​സ്കാ​ര​ങ്ങ​ൾ ഷീ​ല ടോ​മി, ഡോ. ​കെ. ര​മേ​ശ​ൻ, സി.​വി. ജോ​യ്, സ്റ്റെ​ല്ല മാ​ത്യു എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. മാ​ന​ന്ത​വാ​ടി ഗോ​ത്ര​ദീ​പം ട്രൈ​ബ​ൽ ലൈ​ബ്ര​റി(​ജി​ല്ല​യി​ലെ മി​ക​ച്ച ലൈ​ബ്ര​റി), വെ​ള്ള​മു​ണ്ട വി​ജ്ഞാ​ൻ ലൈ​ബ്ര​റി(​മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ മി​ക​ച്ച ലൈ​ബ്ര​റി), വ​ണ്ടി​യാ​ന്പ​റ്റ യു​വ​ശ​ബ്ദം ഗ്ര​ന്ഥ​ശാ​ല(​വൈ​ത്തി​രി താ​ലൂ​ക്കി​ലെ മി​ക​ച്ച ലൈ​ബ്ര​റി), പാ​പ്ല​ശേ​രി ഇ.​കെ. നാ​യ​നാ​ർ വാ​യ​ന​ശാ​ല(​ബ​ത്തേ​രി താ​ലൂ​ക്കി​ലെ മി​ക​ച്ച ലൈ​ബ്ര​റി) പ്ര​തി​നി​ധി​ക​ൾ,

മാ​ണ്ടാ​ട് ഗ്രാ​മോ​ദ​യം ക്ല​ബ് ആ​ൻ​ഡ് ലൈ​ബ്ര​റി​യി​ലെ പി.​എം. യെ​ൽ​ദോ(​ജി​ല്ല​യി​ലെ മി​ക​ച്ച ലൈ​ബ്രേ​റി​യ​ൻ), വി.​പി. ഷി​നോ​ജ്-​മാ​ന​ന്ത​വാ​ടി, കെ.​ജെ. തോ​മ​സ്-​ബ​ത്തേ​രി, ജാ​സ്മി​ൻ ലി​ജോ-​വൈ​ത്തി​രി(​മി​ക​ച്ച താ​ലൂ​ക്ക് ലൈ​ബ്രേ​റി​യ​ൻ​മാ​ർ)​എ​ന്നി​വ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ​ത​ല വാ​യ​നാ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ന സി. ​നാ​യ​ർ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സാ​ജി​ത, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​ദേ​വ​കു​മാ​ർ,

സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​ശി​വ​ദാ​സ്, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​കെ. ര​വീ​ന്ദ്ര​ൻ, ടി.​എം. ന​ള​രാ​ജ​ൻ, കെ. ​ഷ​ബി​ത, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി വി.​എ​ൻ. ഷാ​ജി, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ർ വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up