x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​റ്റി​ൽ കൈ​റ്റ്സ് ജി​ല്ലാ ക്യാ​മ്പ് സ​മാ​പി​ച്ചു


Published: February 9, 2026 05:01 AM IST | Updated: February 9, 2026 05:01 AM IST

പ​ന​മ​ര​ത്ത് ലി​റ്റി​ൽ കൈ​റ്റ്സ് ജി​ല്ലാ ക്യാ​ന്പി​ൽ റോ​വ​ർ റോ​ബോ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന കു​ട്ടി​ക​ൾ.

പ​ന​മ​രം: ലി​റ്റി​ൽ കൈ​റ്റ്സ് ദ്വി​ദി​ന ജി​ല്ലാ ക്യാ​ന്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​മാ​പി​ച്ചു. പ്ര​ത്യേ​ക പാ​ത പി​ന്തു​ട​രു​ന്ന റോ​ബോ​ട്ടു​ക​ൾ, ചെ​ടി​ക​ൾ​ക്ക് സ്വ​യം വെ​ള്ള​മൊ​ഴി​ക്കു​ന്ന സം​വി​ധാ​നം, ച​ല​നം തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, കാ​ഴ്ച പ​രി​മി​ത​രെ ന​ട​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ, വാ​യു ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ൾ, സ്മാ​ർ​ട്ട് വെ​ത​ർ സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ സ​ങ്കീ​ർ​ണ പ്രോ​ജ​ക്ടു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ൽ ക്യാ​ന്പി​ൽ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി.

കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യു​ക്കേ​ഷ​ൻ(​കൈ​റ്റ്)​സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കി​യ അ​ഡ്വാ​ൻ​സ്ഡ് റോ​ബോ​ട്ടി​ക് കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കു​ട്ടി​ക​ൾ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ത്രി​മാ​ന ആ​നി​മേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ലെ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യ മോ​ഡ​ലിം​ഗ്, ടെ​ക്സ്റ്റ​റിം​ഗ്, ലൈ​റ്റിം​ഗ്, കാ​മ​റ അ​റേ​ഞ്ച്മെ​ന്‍റ്, റി​ഗിം​ഗ്, സൗ​ണ്ട് മി​ക്സിം​ഗ് തു​ട​ങ്ങി​യ​വ സ്വ​ത​ന്ത്ര സോ​ഫ്റ്റ് ബ്ലെ​ൻ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ആ​നി​മേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ പ​രി​ച​യ​പ്പെ​ട്ടു. ജി​ല്ലാ ക്യാ​ന്പി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് മേ​യി​ൽ സം​സ്ഥാ​ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും.

ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി. ​ഹ​സീ​ന, മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​രാ​യ ജി​ൻ​ഷ തോ​മ​സ്, കെ.​എ​സ്. റൗ​ഫ്, എ.​കെ. അ​ർ​ഷാ​ദ് അ​ലി, സോ​ണി ഡി. ​ജോ​സ​ഫ് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Wayanad

Recent News

Up