കേരളാ സർവകലാശാല ഇന്റർ കോളീജിയറ്റ് വനിതാ സ്ക്വാഷ് ചാന്പ്യൻഷിപ്പിൽ കിരീടം നേടിയ കാര്യവട്ടം എൽഎൻസിപിഇ ടീം
തിരുവനന്തപുരം: കേരള സർവകലാശാലാ ഇന്റർ-കോളീജിയറ്റ് വനിതാ സ്ക്വാഷ് ചാന്പ്യൻഷിപ്പിൽ കാര്യവട്ടം ലക്ഷ്മിഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്‍ കിരീടം. പാളയം നാഷണൽ ഗെയിംസ് സ്ക്വാഷ് കോർട്ടിൽ നടന്ന മത്സരത്തിൽ മാർ ഈവാനിയോസ് കോളജിനെപരാജയപ്പെടുത്തിയാണ് എൽഎൻസിപിഇ കിരീടം നേടിയത്.
സംസ്ഥാന ചാന്പ്യൻ സുഭദ്ര കെ. സോണി നയിച്ച ടീമിൽ ജുനാകി ഗോസ്വാമി, സാഗരിക ശരണ്യ, ആർ.ശിവരഞ്ജിനി, അർണ സിംഗ് എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ്സ്, ഗവണ്മെന്റ് കോളജ് തുടങ്ങിയ ടീമുകളെ മറികടന്നാണ് എൽഎൻസിപിഇ കലാശപ്പോട്ടാത്തിലെത്തിയത്.
പുരുഷ വിഭാഗത്തിൽ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ്സ് ചാന്പ്യന്മാരായി. വിജയികളായ ടീമുകൾ അടുത്ത മാസം മുംബൈയിലെ സോമയ്യ വിദ്യാവിഹാർ സർവകലാശാലയിൽ നടത്തുന്ന ഓൾ ഇന്ത്യ ഇന്റർ-യൂണിവേഴ്സിറ്റി സ്ക്വാഷ് ചാന്പ്യൻഷിപ്പിൽ കേരള സർവകലാശാലയെ പ്രതിനിധീകരിക്കും.