കുറവിലങ്ങാട്: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്കും കര്ഷകദളങ്ങള്ക്കും കാര്‍ഷികരംഗത്ത് ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നാമമാത്ര പലിശയോടു കൂടിയ പത്തു കോടി രൂപ ബറോഡ ബാങ്കിന്റെ കിസാന്‍ പഖ്വാഡ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതിന്റെ രൂപതാതല ഉദ്ഘാടനം നടന്നു.
സ്വയം സഹായ സംഘം, സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പ്, എസ്എച്ച് ജി അംഗങ്ങള്‍ക്കും കര്ഷകദളങ്ങളിലെ മെംബര്‍മാര്‍ക്കും പ്രയോജനപ്പെടുത്താവുന്ന വായ്പയുടെ ഒന്നാംഘട്ട വിതരണോദ്ഘാടനം കുറവിലങ്ങാട് മര്‍ത്ത്മറിയം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ ബറോഡാ ബാങ്കിന്റെ എറണാകുളം റീജണ്‍ ജനറല്‍ മാനേജര്‍ ഡി. പ്രേംജിത്കുമാര്‍ നിര്‍വഹിച്ചു.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ അധ്യക്ഷത വഹിച്ചു. മര്‍ത്ത്മറിയം പാരിഷ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരില്‍ നിര്‍വഹിച്ചു.
ബറോഡ ബാങ്ക് സോണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അനീഷ്കുമാര്‍ കേശവന്, പിഎസ്ഡബ്ല്യുഎസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, സോണല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ചൂരയ്ക്കല്‍, ബറോഡ ബാങ്ക് റീജണ്‍ മാനേജര്‍ സി.ജി. മിനി, കാര്ഷികവിഭാഗം ഇന്‍ ചാര്‍ജ് കുമാര്‍ പ്രഭാകര്‍, പിഎസ്ഡബ്ല്യുഎസ് സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ലിജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
അഗ്രിമ കാര്‍ഷിക വിപണിയില്‍ ലഭ്യമാകുന്ന ബറാവാ ഫ്രൂട്ട് ഫലവൃക്ഷത്തൈകളുടെ വിപണനോദ്ഘാടനവും നടന്ന