x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു


Published: February 3, 2026 03:43 AM IST | Updated: February 3, 2026 03:43 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി സ​മാ​ധാ​ന​പ​ര​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​മോ​ദി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി കൃ​ത്യ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ ഉ​ത്ത​ര​വാ​ദി​ത്തം അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് ഇ​ലക്‌ഷന്‍ ക​മ്മീ​ഷ​ന്‍റെ അ​നു​മോ​ദ​നം ജി​ല്ല​യ്ക്ക് ല​ഭി​ച്ച​താ​യും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു.തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ സു​മി​ത് കു​മാ​ര്‍ ഠാ​ക്കൂ​ർ, എ​ഡി​എം ബി ​ജ്യോ​തി, ഇ​ല​ക്‌ഷന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബീ​ന എ​സ്. ഹ​നീ​ഫ, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Local election procedures

Recent News

Up