x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ജി​ല്ല​യി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്


Published: December 16, 2025 08:27 AM IST | Updated: December 16, 2025 08:27 AM IST

മ​ല​പ്പു​റം: ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് ഹ​രി​ത ച​ട്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ക​ഴി​യു​ന്പോ​ൾ മാ​ലി​ന്യ​ക്കൂ​ന്പാ​ര​ങ്ങ​ൾ റോ​ഡ​രി​കു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ല്ലാ ഉ​ത്ത​ര​വു​ക​ളി​ലും ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ർ​ശ​ന​മാ​യ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ മു​ത​ൽ ഇ​ല​ക്‌​ഷ​ൻ മെ​റ്റീ​രി​യ​ൽ​സ് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, പോ​ളിം​ഗ് ബൂ​ത്ത്, യോ​ഗ സ്ഥ​ല​ങ്ങ​ൾ, വി​വി​ധ ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു.


എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും ഹ​രി​ത ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നാ​യി ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ നി​യോ​ഗി​ച്ചി​രു​ന്നു. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി മി​ക്ക​യി​ട​ത്തും പ്ര​ത്യേ​കം ബോ​ക്സു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന "മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം' എ​ന്ന ശു​ചി​ത്വ-​മാ​ലി​ന്യ സം​സ്ക​ര​ണ കാ​ന്പ​യി​ൻ പ​രി​പാ​ടി​യു​ടെ ഫ​ല​മാ​യി ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത് ജി​ല്ല വ​ലി​യ മു​ന്നേ​റ്റം കൈ​വ​രി​ച്ചി​രു​ന്നു. അ​ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത് മി​ക​ച്ച നേ​ട്ട​ങ്ങ​ൾ മി​ക്ക ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

Tags : nattu vishesham Local elections green laws.

Recent News

Up