x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​യ്ത്ത് ക​ഴി​ഞ്ഞ വ​യ​ലു​ക​ളി​ൽ തീ​റ്റ​തേ​ടി താ​റാ​വുകൂ​ട്ട​ങ്ങ​ൾ എ​ത്തി


Published: November 7, 2025 07:20 AM IST | Updated: November 7, 2025 07:20 AM IST


ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി​യി​ൽ കൊ​യ്ത്ത് ക​ഴി​ഞ്ഞ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ മേ​ച്ചി​ൽ​പ്പു​റ​ങ്ങ​ൾ തേ​ടി താ​റാ​വി​ൻ​കൂ​ട്ട​ങ്ങ​ൾ എ​ത്തി. ന​രി​ച്ചി​റ, ക​മ്പം​പ​ടി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് 3000 ൽ ​പ​രം താ​റാ​വു​ക​ൾ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽനി​ന്ന് എ​ത്തി​യ​ത്. കൊ​യ്ത്ത് സ​മ​യ​ത്ത് യ​ന്ത്ര​ങ്ങ​ളി​ൽനി​ന്ന് തെ​റി​ച്ചും കൊ​ഴി​ഞ്ഞും വീ​ഴു​ന്ന നെ​ല്ലാ​ണ് പ്ര​ധാ​ന​തീ​റ്റ. അ​ത് ക​ഴി​ഞ്ഞാ​ൽ ഞ​ണ്ട്, ത​വ​ള, ചെ​റു​പ്രാ​ണി​ക​ൾ, എ​ലി, മ​റ്റ് ഇ​ഴ​ജ​ന്തു​ക്ക​ൾ എ​ന്നി​വ തീ​റ്റ​യാ​ക്കും.


കൊ​ഴി​ഞ്ഞു​വീ​ഴു​ന്ന നെ​ല്ല് മു​ള​ച്ച് ക​ള​യാ​കി​ല്ലെ​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. താ​റാ​വി​ൻകാ​ഷ്ഠം നെ​ൽ​ച്ചെ​ടി​ക്കു വ​ള​മാ​കും. ഒ​രു ഏ​ക്ക​ർ നെ​ൽ​പ്പാ​ട​ത്തി​ന് ക​ർ​ഷ​ക​ന് സൗ​ജ​ന്യ​മാ​യി മു​ട്ട​യും കു​റ​ഞ്ഞ​നി​ര​ക്കി​ൽ ആ​ൺ​താ​റാ​വും കി​ട്ടും. രാ​വി​ലെ നെ​ൽ​പ്പാ​ട​ങ്ങ​ളു​ടെ സ​മീ​പ​ത്തെ പ​റ​മ്പി​ൽ കൂ​ട് കൂ​ട്ടും. സ​മീ​പ​ത്തു​ത​ന്നെ ടാ​ർ​പോ​ളി​ൻ ഷീ​റ്റി​ൽ ഷെ​ഡ് അ​ടി​ച്ച് ഭ​ക്ഷ​ണം പാ​കം ചെ​യ്യും. രാ​വി​ലെ 7.30 ന് ​കൂ​ടു​തു​റ​ന്ന് പാ​ട​ങ്ങ​ളി​ലെ​ത്തി​ക്കും. ഒ​രു തീ​റ്റ ക​ഴി​ഞ്ഞാ​ൽ സ​മീ​പ​ത്തു​ള്ള കു​ള​ത്തി​ലി​റ​ക്കി നീ​ന്തി​ക്കും.


ഇ​വി​ടെ എ​ത്തി​യ താ​റാ​വ് മു​ട്ട​യി​ടാ​ൻ 2 മാ​സം ക​ഴി​യ​ണം. കൊ​യ്ത്ത് ക​ഴി​ഞ്ഞ് നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ താ​റാ​വി​നെ ഇ​റ​ക്കാ​ൻ കി​ട്ടു​ന്ന​ത് ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ച് അ​ടു​ത്ത വി​ള​കൃ​ഷി​ക്ക് വ​ള​രെ ഗു​ണം ചെ​യ്യു​മെ​ന്ന് ന​രിച്ചി​റ പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി വി.​രാ​ജ​ൻ അ​റി​യി​ച്ചു.

Tags : local nattuvishesham ducks

Recent News

Up