മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി ഇടിച്ച് മീഡിയന് തകര്‍ന്ന നിലയില്‍.
മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി ഇടിച്ച് എംസി റോഡിലെ മീഡിയനും കൈവരിയും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കച്ചേരിത്താഴത്തായിരുന്നു അപകടം. പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തടിലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ മുന്‍ഭാഗവും കൈവരിയുടെ കമ്പികളും മീഡിയനും തകര്‍ന്നു.
നഗര വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏതാനും മാസം മുന്‍പാണ് റോഡ് നിർമാണം പൂര്‍ത്തിയാക്കി കൈവരിയും മീഡിയനും സ്ഥാപിച്ചത്. മീഡിയനും കൈവരിയും സ്ഥാപിച്ചതില്‍ അശാസ്ത്രീയതയുണ്ടെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുമുമ്പും സമാനമായ രീതിയില്‍ അപകടം നടന്നിട്ടുണ്ട്.
Tags : Local News Nattuvishesham Ernakulam