x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ഞ്ഞുകി​ട്ടി​യ സ്വ​ർ​ണ​മാ​ല തി​രി​കെ ന​ൽ​കി


Published: December 30, 2025 08:17 AM IST | Updated: December 30, 2025 08:17 AM IST

പ​ന​ങ്ങാ​ട്: ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണ​മാ​ല തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി. കു​മ്പ​ളം സ്വ​ദേ​ശി​യാ​യ ക​ണി​ശേ​രി വീ​ട്ടി​ൽ സ​ഹ​ദേ​വ​നാ​ണ് ത​നി​ക്ക് വ​ഴി​യി​ൽ കി​ട​ന്നു കി​ട്ടി​യ സ്വ​ർ​ണ്ണ​മാ​ല തി​രി​കെ ന​ൽ​കി​യ​ത്.

കു​മ്പ​ളം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ലെ ക​പ്യാ​രാ​യ ഐ​ക്യ​നാ​ട്ടി​ൽ റാ​ഫേ​ലി​ന്‍റെ ര​ണ്ടു പ​വ​നോ​ളം തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണ​മാ​ല​യാ​ണ് തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യോ​ടെ പ​ള്ളി​യി​ലേ​ക്ക് വ​രു​ന്ന സ​മ​യം പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്തു​ള്ള ബേ​ക്ക​റി​ക്ക് സ​മീ​പം ക​ള​ഞ്ഞു​പോ​യ​ത്. അ​തു​വ​ഴി വ​ന്ന റി​ട്ട. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നാ​യ സ​ഹ​ദേ​വ​ൻ ത​നി​ക്ക് വ​ഴി​യി​ൽ കി​ട​ന്നു​കി​ട്ടി​യ മാ​ല കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പ​മെ​ത്തി പ​ന​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തൊ​ട്ട​ടു​ത്ത സ​മ​യം ത​ന്നെ മാ​ല​യു​ടെ ഉ​ട​മ​സ്ഥ​നാ​യ റാ​ഫേ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ക​യും എ​സ്ഐ സേ​തു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സ​ഹ​ദേ​വ​ൻ മാ​ല ഉ​ട​മ​സ്ഥ​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Tags : nattu vishesham gold necklace returned

Recent News

Up