x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ ജൂ​ബി​ലി റാ​ലി​യും ക്രി​സ്മ​സ് ആ​ഘോ​ഷ​വും


Published: December 13, 2025 04:54 AM IST | Updated: December 13, 2025 04:54 AM IST


മ​ണി​മ​ല: വെ​ളി​ച്ചം ലോ​ക​ത്തി​ൽ പി​റ​ന്ന നാ​ളി​ന് 2025 വ​ർ​ഷം തി​ക​യു​ന്നു എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ദൈ​വ​പു​ത്ര​ന്‍റെ ജ​ന​നം അ​നു​സ്മ​രി​ച്ച് മ​ഹാ ജൂ​ബി​ലി റാ​ലി​യും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ന​ട​ത്തി.


മ​ണി​മ​ല ഹോ​ളി​മാ​ഗി പ​ള്ളി വി​കാ​രി​യും സ്കൂ​ൾ മാ​നേ​ജ​രു​മാ​യ ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ൽ നെ​ടും​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ൽ ഇ​ട​വ​ക​യു​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​യ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ, മ​ണി​മ​ല ലി​റ്റി​ൽ ഫ്ല​വ​ർ എ​ൽ​പി എ​ന്നീ സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

 മ​ണി​മ​ല സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്ന് ആ​രം​ഭി​ച്ച റാ​ലി​ക്ക് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ബി​നു ചി​റ​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ബെ​ന്നി തോ​മ​സ്, ഹെ‍​ഡ്മി​സ്ട്ര​സു​മാ​രാ​യ പി.​എ​സ്. മി​നി​മോ​ൾ, മെ​ർ​ലി​ൻ സേ​വ്യ​ർ, അ​ധ്യാ​പ​ക​ർ, പി​ടി​എ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് കരോ​ൾ ഗാ​ന​ാലാപനവും കേ​ക്ക് വി​ത​ര​ണ​വും ന​ട​ത്തി.

Tags : Christmas Celebration

Recent News

Up