x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​ത്മാഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം


Published: February 1, 2026 05:29 AM IST | Updated: February 1, 2026 05:29 AM IST

കാ​യം​കു​ളം: ഗാ​ന്ധി​ജി​യെ കൊ​ല​പ്പെ​ടു​ത്തി​യ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ പി​ൻ​ത​ലമുറ​ക്കാ​ർ ഗാ​ന്ധി​ജി​യു​ടെ ഓ​ർ​മ​ക​ളെ​പ്പോ​ലും ഭ​യ​പ്പെ​ടു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​മെ​മ്പാ​ടും ന​ട​ക്കു​ന്ന ഗാ​ന്ധി ത​മ​സ്ക്ക​ര​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ​ശ്രീ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​യം​കു​ളം സൗ​ത്ത്-​നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി 78-ാം ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് ടി. ​സൈ​നു​ലാ​ബ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​ സ​മീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സൗ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് ചി​റ​പ്പു​റ​ത്ത് മു​ര​ളി, കെ​പി​സി​സി സെ​ക്ര​ട്ട​റി എ. ​ത്രി​വി​ക്ര​മ​ൻ ത​മ്പി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​ജെ. ഷാ​ജ​ഹാ​ൻ, എം. ​വി​ജ​യ​മോ​ഹ​ൻ, എ.​എം. ക​ബീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu visheshsam Mahatma Gandh Martyrdom

Recent News

Up