x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടു​ത്തം


Published: February 16, 2026 06:53 AM IST | Updated: February 16, 2026 06:53 AM IST

വാഹന ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽനിന്ന്.

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ വാ​ഹ​ന ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം. വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ക്കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കാ​ട്ടാ​ക്ക​ട കി​ള്ളി തു​രു​മ്പാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​യാ​ബ​സാ​ർ ഗോ​ഡൗ​ണി​ന്‍റെ ഒ​രു വ​ശ​ത്തു​നി​ന്നു തീ​യും പു​ക​യും ഉ​യ​ർ​ന്ന​തു സ​മീ​പ​വാ​സി​ക​ൾ ക​ണ്ട​താ​ണ് ര​ക്ഷ​യാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചേ​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം.

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നു മൂ​ന്നും ചെ​ങ്ക​ൽ​ചൂ​ള​യി​ൽ​നി​ന്നു ഒ​ന്നു​മ​ട​ക്കം നാ​ലൂ​യൂ​ണി​റ്റ് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടു​ത്ത​മു​ണ്ടാ​യ സ്ഥ​ല​ത്തേ​ക്ക് അ​ഗ്നി​ര​ക്ഷാ വാ​ഹ​ന​ങ്ങ​ളെ​ത്താ​ൻ ന​ന്നേ പ്ര​യാ​സ​പ്പെ​ട്ടു. മ​റ്റൊ​രു പു​ര​യി​ട​ത്തി​ന്‍റെ വ​ഴി​യി​ലൂ​ടെ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

നി​മി​ഷം നേ​രം കൊ​ണ്ടാ​ണ് ഇ​വി​ടെ കി​ട​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ തീ ​ആ​ളി പ​ട​ർ​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ സീ​റ്റു​ക​ളും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ട​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.

ട​യ​റും പ്ലാ​സ്റ്റി​ക്കും ഫൈ​ബ​ർ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും സ്ഥ​ല​ത്ത് അ​ടു​ക്കി​ക്കൂ​ട്ടി വ​ച്ചി​ട്ടു​ണ്ട്. സ​മീ​പ​ത്ത് വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​വി​ടേ​ക്കു തീ​പ​ട​രാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​ക്കി. യാ​തൊ​രു​വി​ധ അ​ഗ്നി​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ളും കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up