ജിബു സർക്കർ
മാള: വലിയപറന്പിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. ബംഗാൾ മൂർഷിദബാദ് സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി ജിബു സർക്കർ (26) ആണ് സംഭവം നടന്ന് 36 മണിക്കൂറിനുള്ളിൽ പിടിയിലായത്. അന്നമനടയിലെ താമസസ്ഥലത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
22ന് പുലർച്ചെ രണ്ട് മണിയോടെ ആലത്തൂർ പഷ്ണത്ത് രവീന്ദ്രന്റെ നവരത്നം എന്ന ജ്വല്ലറി വർക്സ് സ്ഥാപനത്തിന്റെ ലോക്ക്പൊളിച്ചു അകത്ത് കയറി ഷോക്കെയ്സിൽ സൂക്ഷിച്ചിരുന്ന 1,58,000 രൂപ വില വരുന്ന പതിമൂന്ന് ഗ്രാം സ്വർണാഭരണവും, മേശയിൽ സൂക്ഷിച്ചിരുന്ന 21,000 രൂപ വിലവരുന്ന 100 ഗ്രാം വെള്ളിയാഭരണവുമാണ് കളവ് ചെയ്തത്.
പ്രതിയെ തെളിവെടുപ്പിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, മാള ഇൻസ്പെക്ടർ സജിൻ ശശി, എസ്ഐ പി.എം. റഷീദ്, എഎസ്ഐമാരായ രാജീവ് നമ്പീശൻ, നജീബ് ബാവ, ഇ.എസ്. ജീവൻ, സീനിയർ സിപിഒ ടി.എസ്. ശ്യാം, സിപിഒമാരായ കെ.എസ്. ഉമേഷ്, ഇ.ബി. സിജോയ്, ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Tags : Prati arrested