പെരുമ്പാവൂർ: ഒരു വർഷം മുന്പ് പഠനത്തിനായി യുകെയിൽ പോയ വിദ്യാർഥിനി അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. അയ്മുറി ഇളമ്പകപ്പിള്ളി പള്ളശേരി പൗലോസിന്റെ മകൾ അനീന (25)യാണ് മരിച്ചത്.
വിദ്യാഭ്യാസ വായ്പയെടുത്ത് നഴ്സിംഗ് പഠനത്തിനായാണ് യുകെയിൽ പോയത്. നാലു ദിവസം മുൻപാണ് പെട്ടെന്ന് ഫിക്സ് പോലെയുള്ള അസുഖം വന്നതിനെ തുടർന്ന് ഈസ്റ്റ് ലണ്ടനിലെ കിംഗ് ജോർജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
മറ്റുനടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിൽ മൃതദേഹം എത്തിക്കും. സംസ്കാരം പിന്നീട്. അമ്മ: ബെസി. സഹോദരങ്ങൾ: ആതിര, ആഷ്ലി , ആൽബിൻ.
Tags : nattuvishesham local