x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഴു​കി​യെ​ത്തി മ​ല്ല​പ്പ​ള്ളി, വി​സ്മ​രി​ക്കി​ല്ല, മു​ത്തേ നി​ന്നെ... ജീ​വ​ന്‍ പ​ങ്കു​വ​ച്ച ആ​ലി​ന് യാ​ത്രാ​മൊ​ഴി


Published: February 16, 2026 03:46 AM IST | Updated: February 16, 2026 03:46 AM IST

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാ​മി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​പ്പോ​ൾ.

മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി ഇ​തേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ജ​ന​സ​ഞ്ച​യം. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു അ​ന്ത്യ​യാ​ത്ര​യ്ക്കാ​ണ് ഇ​ന്ന​ലെ നാ​ട് സാ​ക്ഷ്യം വ​ഹി​ച്ച​ത്. നാ​ലു​പേ​രി​ലേ​ക്കാ​യി ജീ​വ​ന്‍ പ​ക​ര്‍​ന്നു ന​ല്‍​കി വി​ട​വാ​ങ്ങി​യ പി​ഞ്ചു​കു​ഞ്ഞി​നെ യാ​ത്ര​യ​യ​ക്കാ​ന്‍ അ​റി​ഞ്ഞു കേ​ട്ടെ​ത്തി​യ​വ​രാ​യി​രു​ന്നു ഏ​റെ​യും. ഇ​തി​ലേ​റെ​പ്പേ​രും മ​ല്ല​പ്പ​ള്ളി​യി​ലെ വാ​ലു​മ​ണ്ണി​ല്‍ വീ​ടി​നെ​ക്കു​റി​ച്ച് മു​മ്പ് കേ​ട്ട​റി​വു പോ​ലു​മു​ള്ള​വ​രാ​യി​രു​ന്നി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ മ​ല്ല​പ്പ​ള്ളി ജോ​ര്‍​ജ് മാ​ത്ത​ന്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ നി​ന്ന് ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാ​മി​ന്‍റെ ഭൗ​തി​ക​ശ​രീ​രം പു​റ​ത്തെ​ടു​ക്കു​മ്പോ​ള്‍ ത​ന്നെ വ​ന്‍​ജ​നാ​വ​ലി കാ​ത്തു​നി​ന്നു. ആ​ശു​പ​ത്രി​യു​ടെ ആ​ദ​രം ഏ​റ്റു​വാ​ങ്ങി അ​ല്പ​നേ​രത്തെ പൊ​തു​ദ​ര്‍​ശ​ന​വും ക​ഴി​ഞ്ഞാ​ണ് മ​ല്ല​പ്പ​ള്ളി വെ​സ്റ്റി​ലെ വാ​ലു​മ​ണ്ണി​ല്‍ വീ​ട്ടി​ലേ​ക്ക് എ​ത്തി​ച്ച​ത്. മാ​താ​പി​താ​ക്ക​ളും മു​ത്ത​ച്ഛ​ന്‍ റെ​ജി ശാ​മു​വേ​ലും ബ​ന്ധു​ക്ക​ളും അ​നു​ഗ​മി​ച്ചു.

വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും മു​റ്റ​വും പ​രി​സ​ര​വും ആ​ളു​ക​ളെ​കൊ​ണ്ട് നി​റ​ഞ്ഞു. പി​ന്നീ​ടു​ള്ള മ​ണി​ക്കൂ​റു​ക​ള്‍ ഈ ​വീ​ട്ടി​ലേ​ക്ക് ജ​ന​സ​ഞ്ച​യ​മാ​യി​രു​ന്നു. തി​ര​ക്ക് നി​യ​ന്ത്രി​ച്ച് പോ​ലീ​സ് ത​ന്നെ രം​ഗ​ത്തെ​ത്തി. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​ര്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ല്‍​പ്പെ​ട്ട​വ​ര്‍ വീ​ട്ടി​ലെ​ത്തി. കു​ഞ്ഞി​നെ ഒ​രു​നോ​ക്ക് ക​ണ്ട​തി​നൊ​പ്പം കു​ഞ്ഞി​ന്‍റെ അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​ത കാ​ട്ടി​യ മാ​താ​പി​താ​ക്ക​ളോ​ടും അ​വ​ര്‍ ആ​ദ​രം അ​റി​യി​ച്ചു.

എ​ല്ലാം ച​രി​ത്ര​മാ​ക്കി ആ​ലി​ന്‍

സം​സ്ഥാ​ന​ത്ത് ഇ​തേ​വ​രെ ന​ട​ന്നി​ട്ടു​ള്ള അ​വ​യ​വ​ദാ​ന​ത്തി​ല്‍ പ്രാ​യ​ക്കു​റ​വു​കൊ​ണ്ട് ച​രി​ത്ര​മാ​യ ആ​ലി​ന് ഇ​ന്ന​ലെ യാ​ത്ര​യേ​കി​യ​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ്. ഇ​ത്ര​യും പ്രാ​യം​കു​റ​ഞ്ഞ ഒ​രു വ്യ​ക്തി​ക്ക് സ​ര്‍​ക്കാ​ര്‍ ബ​ഹു​മ​തി​യും ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​കാം. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​വേ​ണ്ടി മ​ന്ത്രി​മാ​ര​ട​ക്കം ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സം​സ്ഥാ​ന പോ​ലീ​സ് സേ​ന ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ള്‍ ന​ല്‍​കി​യ​ത്. ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും അ​ട​ക്കം റീ​ത്ത് സ​മ​ര്‍​പ്പി​ച്ചു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ മ​സ്തി​ഷ്‌​ക മ​ര​ണ​ത്തേ തു​ട​ര്‍​ന്ന് ആ​ലി​ന്‍റെ അ​വ​യ​വ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ ക​ര​ളും വൃ​ക്ക​യും മ​റ്റു ര​ണ്ടു കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​യി ന​ല്‍​കി. ഇ​തി​ല്‍ ക​ര​ള്‍ സ്വീ​ക​രി​ച്ച രേ​യ​യു​ടെ മു​ത്ത​ച്ഛ​ന്‍ ആ​ലി​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങി​നെ​ത്തു​ക​യും ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​നു​ശോ​ച​ന​വു​മാ​യി സു​രേ​ഷ് ഗോ​പി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​നു​ശോ​ച​ന​വു​മാ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ​ത്തി​യ​ത്. കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​കാ​ന്‍ തു​ട​ങ്ങി​യ താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദേ​ശ​ത്തേ തു​ട​ര്‍​ന്നാ​ണ് മ​ട​ങ്ങി മ​ല്ല​പ്പ​ള്ളി​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. പി​ഞ്ചു​മ​ക​ളു​ടെ മ​ര​ണം എ​ത്ത​ര​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തെ ബാ​ധി​ക്കു​മെ​ന്ന​ത് ത​നി​ക്കു നേ​രി​ട്ടു​ള്ള അ​നു​ഭ​വ​മാ​ണെ​ന്നു പ​റ​ഞ്ഞു സു​രേ​ഷ് ഗോ​പി ആ​ലി​ന്‍ മോ​ള്‍ യാ​ത്ര​യാ​കു​ന്നി​ല്ലെ​ന്നും അ​വ​യ​വ​ദാ​നം ചെ​യ്ത​തി​ലൂ​ടെ മ​റ്റു​ള്ള​വ​രി​ലൂ​ടെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു. ദൈ​വ​ത്തി​ന്‍റെ മ​ടി​യി​ലാ​ണ് കു​ഞ്ഞി​ന് ഇ​ടം. ഈ ​മു​ഹൂ​ര്‍​ത്ത​വു​മാ​യി താ​ദാ​ത്മ്യം പ്രാ​പി​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​ര​ച്ഛ​ന്‍ എ​ന്ന നി​ല​യി​ലാ​ണ് താ​ന്‍ ഇ​വി​ടെ എ​ത്തി​യ​ത്. ആ​ലി​ന്‍ ഷെ​റി​ന്‍ വ​ലി​യ സ​ന്ദേ​ശ​മാ​ണ് ന​ല്‍​കി​യ​തെ​ന്നും ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ ആ​ലി​ന്‍ നി​ത്യം വാ​ഴു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

മാ​ലാ​ഖ​യു​ടെ രൂ​പ​വും ഒ​പ്പം

ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാ​മി​ന്‍റെ ക​ല്ല​റ​യ്ക്ക​രി​കി​ല്‍ മാ​ലാ​ഖ​യു​ടെ രൂ​പ​വും സ്ഥാ​പി​ച്ചു. കു​ഞ്ഞു​മാ​ലാ​ഖ​യാ​യി ഈ ​ഭൂ​മി​യി​ലേ​ക്കു വ​ന്ന് ജീ​വ​നെ അ​ന​ശ്വ​ര​മാ​ക്കി വീ​തം​വ​ച്ചു പ​റ​ന്നു​പോ​കു​ന്ന ആ​ലി​ൻ എ​ന്നും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യി​ലാ​ണ് അ​ന്ത്യ​വി​ശ്ര​മ​സ്ഥ​ല​ത്ത് മാ​ലാ​ഖ​യു​ടെ രൂ​പം സ്ഥാ​പി​ച്ച​ത്.

ആ​ലി​ന്‍ എ​ന്ന കു​ഞ്ഞ് മാ​ലാ​ഖ ന​മു​ക്കി​ട​യി​ല്‍ ജീ​വി​ച്ചി​രു​ന്നു​വെ​ന്നും ഇ​നി​യും അ​ന​ശ്വ​ര​മാ​യി ജീ​വി​ക്കു​മെ​ന്നും ആ​ലി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ ന​ന്മ​യു​ള്ള​വ​രാ​ണെ​ന്നും മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.
എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി ​തോ​മ​സ്, ചാ​ണ്ടി ഉ​മ്മ​ൻ, പി.​സി. വി​ഷ്ണു​നാ​ഥ്, മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ ജോ​സ​ഫ് എം ​പു​തു​ശേ​രി, രാ​ജു ഏ​ബ്ര​ഹാം, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ പ്ര​മു​ഖ​ര്‍, രാ​ഷ്‌​ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ര​ട​ക്കം ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ വീ​ട്ടി​ലും പ​ള്ളി​യി​ലു​മാ​യി എ​ത്തി.

മു​ഖ്യ​മ​ന്ത്രി ആ​ലി​ന്‍റെ ഭ​വ​നം സ​ന്ദ​ര്‍​ശി​ക്കും

മ​ല്ല​പ്പ​ള്ളി: അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ നാ​ടി​ന്‍റെ ഓ​മ​ന​യാ​യ ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാ​മി​ന് ആ​ദ​രം അ​ര്‍​പ്പി​ക്കാ​നും മാ​താ​പി​താ​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കാ​നു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് എ​ത്തും.വൈ​കു​ന്നേ​രം മ​ല്ല​പ്പ​ള്ളി വെ​സ്റ്റി​ലെ ആ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കും.

Tags : Local News Nattuvishesham Pathanamthitta

Recent News

Up