x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വി​ദ്യാ​ർ​ഥി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​യാ​ൾ പി​ടി​യി​ൽ


Published: February 9, 2026 04:58 AM IST | Updated: February 9, 2026 04:58 AM IST

സി​ബി​ൻ ശ​ശി​ധ​ര​ൻ

ന​ട​വ​യ​ൽ: ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​രം പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്യു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ആ​ല​പ്പു​ഴ കാ​യം​കു​ളം പു​തി​യ​വി​ള സി​ബി​ൻ ശ​ശി​ധ​ര​നെ (34) കേ​ണി​ച്ചി​റ പോ​ലീ​സ് പി​ടി​കൂ​ടി. കേ​ണി​ച്ചി​റ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ ഫോ​ണി​ലു​ള്ള ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ്ര​തി നി​ര​ന്ത​രം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രു​ന്ന​ത്. 2024 മു​ത​ൽ ഇ​യാ​ൾ ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ പെ​ണ്‍​കു​ട്ടി​യെ പി​ന്തു​ട​രു​ക​യും മോ​ശ​മാ​യ രീ​തി​യി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കൂ​ടാ​തെ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​രി​യു​ടെ ഫോ​ട്ടോ​ക​ൾ കൈ​ക്ക​ലാ​ക്കി അ​വ ഫേ​സ്ബു​ക്കി​ലും യൂ​ട്യൂ​ബി​ലും പ്ര​ച​രി​പ്പി​ക്കു​മെ​ന്നും കു​ടും​ബ​ത്തെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​യാ​ൾ​ക്കെ​തി​രേ ഐ​ടി ആ​ക്ട് പ്ര​കാ​ര​വും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

കേ​ണി​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ രാ​ജീ​വ് കു​മാ​ർ, എ​എ​സ്ഐ ദി​ലീ​പ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ അ​ജി​ത്, ജി​ഷ്ണു, ഷി​ഹാ​ബ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ ആ​ല​പ്പു​ഴ കാ​യം​കു​ളം പു​തി​യ​വി​ള​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Wayanad

Recent News

Up