മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ നിയന്ത്രണംവിട്ട പാഴ്സല്‍ ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പേഴക്കാപ്പിള്ളി തെക്കേക്കര കുഞ്ഞോന് (63) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30ഓടെ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ കുഞ്ഞോനെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു.
പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്നു പാഴ്സല്‍ ലോറി നിയന്ത്രണംവിട്ട് പള്ളിപ്പടി ജംഗ്ഷനില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ആറോളം ഇരുചക്ര വാഹനങ്ങളിലേക്കും, വൈദ്യുത പോസ്റ്റിലേക്കും, റോഡരികില്‍ നില്‍ക്കുകയായിരുന്ന നാലോളം പേര്ക്കിടയിലേക്കും ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ പേഴയ്ക്കാപ്പിള്ളി പടിഞ്ഞാറേ വീട്ടില്‍ ബക്കര്‍ (60), പുന്നോപ്പടി പട്ടമ്മാകുടി ഹനീഫ (58), പശ്ചിമ ബംഗള്‍ സ്വദേശിനി ബല്‍ക്കീസ് (35) എന്നിവര്‍ ചികിത്സയിലാണ്.
Tags : hit by lorry Lorry accident