പൂവാർ : വെൽഡിംഗ് പണിക്കിടയിൽ കൂരക്ക് മുകളിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കാഞ്ഞിരംകുളംനെല്ലിക്കാക്കുഴി പഴയ കച്ചേരിവിള വീട്ടിൽ ജേക്കബ് പ്രസാദ് ( ജയൻ- 46 ) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ തിരുപുറത്തായിരുന്നു സംഭവം.
വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ജയനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. ഭാര്യ: സുമ. മക്കൾ: വിദ്യാർഥികളായ അജയ് ജേക്കബ്, അഞ്ചന ജേക്കബ്.