കയ്പമംഗലം: മതിലകം പൊക്ലായിയിൽ ഒരാഴ്ച മുമ്പ് കാണാതായയാളെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊക്ലായി ഭാഗത്ത് താമസിച്ചിരുന്ന നടവരമ്പത്ത് വീട്ടിൽ സുരേഷാണ്(48) മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ പൊക്ലായി ഷാപ്പിനു കിഴക്ക് തോട്ടിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്.
മതിലകം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ച ആളെ തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരിങ്ങാലക്കുട റൂറൽ പോലീസിൽ നിന്നുള്ള ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Tags : nattuvishesham local