x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​തൃ​ക ന​ഗ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം ല​ഭി​ക്കാ​തെ മാ​ന​ന്ത​വാ​ടി


Published: February 15, 2026 05:42 AM IST | Updated: February 15, 2026 05:42 AM IST

എ​രു​മ​ത്തെ​രു​വി​ലെ സി​എ​സ്ഐ പ​ള്ളി സെ​മി​ത്തേ​രി.

അ​രു​ണ്‍ വി​ൻ​സ​ന്‍റ്

മാ​ന​ന്ത​വാ​ടി: പൈ​തൃ​ക ന​ഗ​ര​മെ​ങ്കി​ലും അ​തി​നൊ​ത്ത പ്രാ​ധാ​ന്യം ല​ഭി​ക്കാ​തെ മാ​ന​ന്ത​വാ​ടി.
പ​ഴ​ശി രാ​ജാ​വി​ന്‍റെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്ത പ​ഴ​ശി​കു​ടീ​രം, പ​ഴ​ശി​പാ​ർ​ക്ക്, കു​റു​വ ദ്വീ​പ് പ്ര​വേ​ശ​ന ക​വാ​ടം, വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗം, ബ്രി​ട്ടീ​ഷു​കാ​രെ അ​ട​ക്കം ചെ​യ്ത എ​രു​മ​ത്തെ​രു​വ് സി​എ​സ്ഐ സെ​മി​ത്തേ​രി, വ​ള്ളി​യൂ​ർ​ക്കാ​വ്, അ​മ​ലോ​ദ്ഭ​വ​മാ​താ തീ​ർ​ഥാ​ട​ന​കേ​ന്ദ്രം എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന​ത് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലാ​ണ്.

തി​രു​നെ​ല്ലി ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വ​ന്നു​പോ​കു​ന്ന​ത് മാ​ന​ന്ത​വാ​ടി​യി​ലൂ​ടെ​യാ​ണ്. ക​ബ​നി​യു​ടെ കൈ​വ​ഴി ഇ​തി​ലേ ഒ​ഴു​കു​ന്നു​ണ്ട്. ക​ർ​ണാ​ട​ക യാ​ത്ര​യ്ക്ക് രാ​ത്രി​വി​ല​ക്കി​ല്ലാ​ത്ത കു​ട്ട-​മൈ​സൂ​രു പാ​ത ക​ട​ന്നു​പോ​കു​ന്ന​ത് മാ​ന​ന്ത​വാ​ടി​യി​ലൂ​ടെ​യാ​ണ്. എ​ന്നി​ട്ടും പൈ​തൃ​ക ന​ഗ​ര​ത്തി​ന്‍റെ ഗ​രി​മ മാ​ന​ന്ത​വാ​ടി​ക്ക് അ​ന്യം.

80 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വി​സ്തൃ​തി. ഇ​തി​ൽ 14.27 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ന​മാ​ണ്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​ഴ് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ ചു​വ​ടെ ഭാ​ഗ​മാ​ണ് ന​ഗ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന​ത്. പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​ൽ സ​ന്പ​ന്ന​മാ​ണ് മാ​ന​ന്ത​വാ​ടി. എ​ന്നാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വ​ള​രെ കു​റ​വാ​ണ്.

തി​ര​ക്കു​ക​ളി​ൽ നി​ന്ന​ക​ന്ന് സ​മ​യം ചെ​ല​വി​ടാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ താ​മ​സി​ക്കാ​ൻ ന​ഗ​ര​ത്തി​ൽ കാ​ര്യ​മാ​യ സം​വി​ധാ​ന​മി​ല്ല. പൊ​തു​മ​രാ​മ​ത്ത് ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ്, ടൂ​റി​സ്റ്റ് ബം​ഗ്ലാ​വ്, വ​നം റ​സ്റ്റ് ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് താ​മ​സ സൗ​ക​ര്യം. കൂ​ട്ട​ത്തോ​ടെ ബ​സി​ലും മ​റ്റും എ​ത്തു​ന്ന​വ​രെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള താ​മ​സ സൗ​ക​ര്യം എ​വി​ടെ​യും ഇ​ല്ല. വ​നം വി​ശ്ര​മ​മ​ന്ദി​ര​ത്തി​ൽ ആ​കെ മൂ​ന്ന് മു​റി​ക​ളാ​ണ്. ഇ​തി​ൽ ര​ണ്ട് സ്യൂ​ട്ട് മു​റി​ക​ൾ വി​ഐ​പി​ക​ൾ​ക്ക് മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

ശേ​ഷി​ക്കു​ന്ന ഒ​ന്നി​ന് സാ​ധാ​ര​ണ​ക്കാ​ർ ര​ണ്ടാ​യി​രം രൂ​പ ന​ൽ​ക​ണം. ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് മി​ത നി​ര​ക്കി​ൽ താ​മ​സ​ത്തി​നു സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ന​ഗ​ര​സ​ഭ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​കു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. ക​ർ​ണാ​ട​ക​യി​ലേ​ക്ക​ട​ക്കം പോ​കു​ന്ന​തി​ന് ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തെ ഇ​ട​ത്താ​വ​ള​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വി​വി​ധ കോ​ണു​ക​ളി​ൽ ഉ​യ​രു​ന്നു​ണ്ട്.
ജി​ല്ല​യി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് വ​ള്ളി​യൂ​ർ​ക്കാ​വ്.

ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് താ​മ​സ സൗ​ക​ര്യ​മി​ല്ല. ത​ല​ശേ​രി പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നാ​ല​ര​ക്കോ​ടി രൂ​പ ചെ​ല​വി​ൽ ദേ​വ​സ്വ​ത്തി​ന്‍റെ സ്ഥ​ല​ത്തു​ണ്ടാ​ക്കി​യ നി​ർ​മി​തി​കൊ​ണ്ട് പ്ര​യോ​ജ​ന​മി​ല്ല. തി​രു​നെ​ല്ലി​യി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ താ​മ​സ​ത്തി​ന് നാ​മ​മാ​ത്ര മു​റി​ക​ൾ മാ​ത്ര​മാ​ണ് ദേ​വ​സ്വ​ത്തി​നു​ള്ള​ത്. ഇ​തി​പ്പോ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് അ​ട​ച്ചി​ട്ടി​രി​ക്ക​യാ​ണ്. ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ൽ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ നി​ർ​മി​ച്ച പൊ​തു​സൗ​ക​ര്യ കേ​ന്ദ്രം കാ​ല​ങ്ങ​ളാ​യി അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

ഇ​ത് തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​കും. തി​രു​നെ​ല്ലി, വ​ള്ളി​യൂ​ർ​ക്കാ​വ്, തൃ​ശി​ലേ​രി തു​ട​ങ്ങി​യ ക്ഷേ​ത്ര​ങ്ങ​ളും അ​മ​ലോ​ദ്ഭ​വ​മാ​താ തീ​ർ​ഥാ​ട​ന​കേ​ന്ദ്രം, ബാ​വ​ലി മ​ഖാം എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി ടൂ​റി​സം സ​ർ​ക്യൂ​ട്ട് വി​ക​സി​പ്പി​ക്കു​ന്ന​ത് മാ​ന​ന്ത​വാ​ടി​യു​ടെ പു​രോ​ഗ​തി​ക്ക് ഉ​ത​കും. പ​ഴ​ശി​കു​ടീ​രം, എ​രു​മ​ത്തെ​രു​വ് സി​എ​സ്ഐ സെ​മി​ത്തേ​രി ഉ​ൾ​പ്പെ​ടു​ത്തി​യും ടൂ​റി​സം സ​ർ​ക്യൂ​ട്ട് വി​ക​സി​പ്പി​ക്കാ​ൻ സാ​ധി​ക്കും. എ​രു​മ​ത്തെ​രു​വി​ലെ സെ​മി​ത്തേ​രി​യി​ൽ നി​ല​വി​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കാ​റി​ല്ല.

Tags : Local News Nattuvishesham Wayanad

Recent News

Up