x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വി​ല്‍ കാ​റി​ല്‍ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം : പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി


Published: February 8, 2026 06:01 AM IST | Updated: February 8, 2026 06:01 AM IST

മാ​ന​ന്ത​വാ​ടി: ക​ര്‍​ണാ​ട​ക​യി​ലെ കു​ട്ട​ത്ത് വ്യാ​പാ​രം ചെ​യ്യു​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ജീ​ര്‍ (42)എ​രു​മ​ത്തെ​രു​വി​ല്‍ വീ​ടി​നു​മു​മ്പി​ല്‍ കാ​റി​ല്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. സ​ജീ​റി​ന്‍റെ ഭാ​ര്യ ന​ജ്മു​ന്നി​സ​യി​ല്‍​നി​ന്ന് ഇ​ന്ന​ലെ പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളും കാ​റി​ല്‍ ഇ​രി​ക്കേ സ​ജീ​ര്‍ ദേ​ഹ​ത്ത് പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

ന​ജ്മു​ന്നി​സ​യെ​യും കു​ട്ടി​ക​ളെ​യും നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും ചേ​ര്‍​ന്നാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. 50 ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റ ന​ജ്മു​ന്നി​സ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രോ​ട് സ​ജീ​റി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സ് തേ​ടി​യ​ത്. കു​ട്ട​ത്തും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി.

എ​രു​മ​ത്തെ​രു​വി​ല്‍ താ​മ​സി​ക്കു​ന്ന വ്യാ​പാ​രി​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മെ​ന്ന് മ​രി​ക്കും​മു​മ്പ് സ​ജീ​ര്‍ വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. സ്ഥ​ല​ത്ത് ഇ​ല്ലാ​ത്ത​തി​നാ​ല്‍ എ​രു​മ​ത്തെ​രു​വി​ലെ വ്യാ​പാ​രി​യെ പോ​ലീ​സി​ന് ചോ​ദ്യം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സി​പി​എം

മാ​ന​ന്ത​വാ​ടി: എം.​പി. സ​ജീ​ര്‍ എ​രു​മ​ത്തെ​രു​വി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സി​പി​എം ഏ​രി​യ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഭ​വ​ത്തി​ന് പി​ന്നി​ലെ സാ​മ്പ​ത്തി​ക വ​ഞ്ച​ന അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് സ​ജീ​ര്‍ ന​വ​മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​പ്പി​ച്ച വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Wayanad

Recent News

Up