കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിൽ കൈകെട്ടിയ ഈശോയുടെ കുരിശടിയിൽ സംഘടിപ്പിച്ച മാനവ മൈത്രി സംഗമം വികാരി ഫാ. ജോസഫ് ഡാനിയേൽ ദീപം തെളിയിച്ച് ഉദ്ഘാടന
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിലെ കൈകെട്ടിയ ഈശോയുടെ കുരിശടിയിൽ തിരുനാളിന്റെ ഭാഗമായി മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു. വിവിധ മത ആധ്യാത്മിക നേതാക്കളും സാംസ്ക്കാരിക പ്രവർത്തകരും ചേർന്ന് മാനവ മൈത്രീ ദീപം തെളിയിച്ചു. സമഗ്ര വിമോചനത്തിനായി സാർവത്രിക സാഹോദര്യം എന്നതായിരുന്നു ഈ വർഷത്തെ സംഗമത്തിന്റെ ആത്മീയ ദർശനം. വികാരി ഫാ. ജോസഫ് ഡാനിയേൽ മതസൗഹാർദ സന്ദേശം നൽകി.
വിവിധ ക്ഷേത്രം പ്രതിനിധികളായ തമ്പി ചാത്തനാടി, പ്രസന്നകുമാർ, അജി, ഗ്രാമ പഞ്ചായത്ത് അംഗം ജെയിംസ് ജോസഫ് , ഫാ.ഫെലിക്സ് മൂപ്പശേരി, ഫാ.ബെയിസിൽ , പ്രസദേന്തിമാരായ വിജി മേരി, വർഗീസ് ജോസഫ്, യോഹന്നാൻ ആന്റണി, അജപാലന സമിതി പ്രതിനിധികളായ ജി. വിൻസന്റ് , അജി ,എഫ്. ഫ്രാൻസിസ് , ഷീജ എന്നിവർ സംഗമത്തിൽ പങ്കെടുത്തു പ്രസംഗിച്ചു.
Tags : Local News Nattuvishesham Kollam