മണ്ണാർക്കാട്: ഉപജില്ല സ്കൂൾ കലോത്സവം നവംബർ 1,3,4,5 തിയതികളിൽ കെടിഎം ഹൈസ്കൂളിലും ജിഎംയുപി സ്കൂളിലും എഎൽപി സ്കൂളിലുമായി നടക്കും. ഉറുദു കലോത്സവവും ഇതോടൊന്നിച്ചു നടക്കും. തമിഴ് കലോത്സവത്തിന് വേദിയാകുന്നത് അട്ടപ്പാടി മട്ടത്തുകാട് ഗവ. ഹൈസ്കൂളാണ്.
നവംബർ ഒന്ന് രാവിലെ 9 ന് മണ്ണാർക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കർ പതാക ഉയർത്തി കലോത്സവത്തിന് തുടക്കം കുറിക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം 3 ന് രാവിലെ 9.30 ന് പ്രധാനവേദിയിൽ കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എൻ. ഷംസുദ്ദീൻ എംഎൽഎ നിർവഹിക്കും. സമാപനസമ്മേളനം 5 ന് വൈകുന്നേരം നാലിന് മുൻസിപ്പൽ ചെയർമാൻ സി. മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ കെ. ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ മണ്ണാർക്കാട് നടക്കുന്ന കലോത്സവത്തിൽ 125 സ്കൂളുകളിൽ നിന്നായി 5348 പേർ 351 ഇനങ്ങളിലായി മത്സരിക്കും.
Tags : nattuvisheasham local