x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്‍​ത്തു​രു​ത്ത് ഇ​ട​വ​ക​ദേ​വാ​ല​യ​ത്തി​ന്  മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് ത​റ​ക്ക​ല്ലി​ട്ടു


Published: January 7, 2026 02:12 AM IST | Updated: January 7, 2026 02:12 AM IST

എ​ല്‍​ത്തു​രു​ത്ത് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ച ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് വി​കാ​രി ഫാ. ​ജോ​യ് കൂ​ത്തൂ​രി​നു ശി​ല കൈ​മാ​റു​ന്നു.

തൃ​ശൂ​ര്‍: എ​ല്‍​ത്തു​രു​ത്ത് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ ദേ​വാ​ല​യ​ത്തി​ന് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് ത​റ​ക്ക​ല്ലി​ട്ടു. ഇ​ട​വ​ക​യു​ടെ സു​വ​ര്‍​ണ​ജൂ​ബി​ലി​ക്ക് ആ​ര്‍​ച്ച്ബി​ഷ​പ്പും അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലും തി​രി​തെ​ളി​യി​ച്ച് തു​ട​ക്കം​കു​റി​ച്ചു. തു​ട​ര്‍​ന്നു​ന​ട​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന​യ്ക്കും മാ​ർ താ​ഴ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

അ​തി​രൂ​പ​ത ചാ​ന്‍​സ​ല​ര്‍ ഫാ. ​ഡൊ​മി​നി​ക് ത​ല​ക്കോ​ട​ന്‍, വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജെ​യ്സ​ണ്‍ കൂ​നം​പ്ലാ​ക്ക​ല്‍, വി​കാ​രി ഫാ. ​ജോ​യ് കൂ​ത്തൂ​ര്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സെ​ബി വെ​ളി​യ​ന്‍, ഫാ. ​ജി​ജോ വ​ള്ളൂ​പ്പാ​റ, ഫാ. ​ഹാ​ഡ്‌​ലി നീ​ല​ങ്കാ​വി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി.
സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​മൂ​ലം ഇ​ട​വ​ക​യു​ടെ ഭൂ​മി ജ​പ്തി​ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ല്‍​ക്കേ, സാ​മ്പ​ത്തി​ക​മാ​യി ഇ​ട​പെ​ട്ട ഫ്രാ​ന്‍​സി​സ്ക​ന്‍ സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ക്ല​യ​ര്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ മ​ദ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ മ​രി​യ ക്യാ​ര ക​ള്ളി​യ​ത്തു​പ​റ​മ്പി​ലി​ന് അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മെ​മ​ന്‍റോ ന​ല്‍​കി.

കൈ​ക്കാ​ര​ന്മാ​രാ​യ ടോ​മി വൈ​ദ്യ​ക്കാ​ര​ന്‍, വി.​ജെ. ടൈ​റ്റ​സ്, ബി.​ഐ. ജ​സ്റ്റി​ന്‍, കേ​ന്ദ്ര​സ​മി​തി ക​ണ്‍​വീ​ന​ര്‍ അ​ഡ്വ. ജോ​സ​ഫ് ഡി. ​മേ​നാ​ച്ചേ​രി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ടി.​വി. കൊ​ച്ചു​ദേ​വ​സി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ വി.​യു. ജോ​യ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഇ​ട​വ​ക​യി​ല്‍ പ​രി​ശു​ദ്ധ ശു​ദ്ധീ​ക​ര​ണ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ചാ​വ​റ​പ്പി​താ​വി​ന്‍റെ​യും സം​യു​ക്ത​തി​രു​നാ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ആ​ഘോ​ഷി​ച്ചു. വൈ​കീ​ട്ട് തി​രു​നാ​ള്‍​പ്ര​ദ​ക്ഷി​ണം, വ​ര്‍​ണ​മ​ഴ, മ്യൂ​സി​ക് പ്രോ​ഗ്രാം തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു.

1977 ലാ​ണ് എ​ല്‍​ത്തു​രു​ത്ത് സെ​ന്‍റ് മേ​രി​സ് ഇ​ട​വ​ക സ്ഥാ​പി​ത​മാ​യ​ത്. ഇ​ട​വ​ക​രൂ​പീ​ക​ര​ണ​ത്തി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി​ദി​ന​ത്തി​ലാ​ണ് ഇ​ട​വ​ക​യു​ടെ പു​തി​യ ദേ​വാ​ല​യ​ത്തി​നു ത​റ​ക്ക​ല്ലി​ട്ട​ത്. ദേ​വാ​ല​യ​ത്തോ​ടൊ​പ്പം എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ ചെ​യ്ത സൗ​ണ്ട് പ്രൂ​ഫ് സം​വി​ധാ​ന​ങ്ങ​ളും കാ​റ്റ​റിം​ഗ് കി​ച്ച​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മാ​യി ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റും പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​ര്‍​മി​ക്കു​ന്നു​ണ്ട്.

Tags : Mar Andrews laid nattuvishasham local news

Recent News

Up