x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ വൃ​ക്ക​രോഗിയെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ച് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി


Published: January 16, 2026 10:55 PM IST | Updated: January 16, 2026 10:55 PM IST

പാ​ലാ: ര​ണ്ടു ത​വ​ണ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ലി​നു വി​ധേ​യ​നാ​യ 50 വ​യ​സു​കാ​ര​ന്‍ റോ​ഡ് അ​പ​ക​ട​ത്തി​ലൂ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​പ്പോ​ള്‍ സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ച് മാ​ര്‍​സ്ലീ​വാ മെ​ഡി​സി​റ്റി. അ​പ​ക​ട​ത്തി​ല്‍ തു​ട​യെ​ല്ല് നാ​ല് ക​ഷ​ണ​ങ്ങ​ളാ​യി ഒ​ടി​ഞ്ഞ പ​ന്ത​ളം സ്വ​ദേ​ശി​യാ​യ 50കാ​ര​നെ​യാ​ണ് മാ​ര്‍​സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ നെ​ഫ്രോ​ള​ജി, ഓ​ര്‍​ത്തോ​പീ​ഡി​ക്സ്, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ങ്ങ​ളു​ടെ മി​ക​വി​ല്‍ വീ​ണ്ടും സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടു ത​വ​ണ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ലി​നു വി​ധേ​യ​നാ​ക്ക​പ്പെ​ട്ട ഇ​ദ്ദേ​ഹം ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സം ഡ​യാ​ലി​സി​സ് ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ തു​ട​യെ​ല്ല് ത​ക​ര്‍​ന്ന​ത്. രോ​ഗി​ക്ക് ര​ക്തം സ്വീ​ക​രി​ക്കു​ന്ന​തി​ന് ത​ട​സ​മു​ള്ള​തി​നാ​ല്‍ ഇ​വ​ര്‍ തു​ട​യെ​ല്ലി​ന്‍റെ ശ​സ്ത്ര​കി​യ​യ്ക്കാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യെ സ​മീ​പി​ച്ച​ത്. വൃ​ക്ക​രോ​ഗ​ത്തി​നും തു​ട​യെ​ല്ലി​ലെ വി​വി​ധ ഒ​ടി​വു​ക​ള്‍​ക്കും പു​റ​മെ ഗു​രു​ത​ര പ​ള്‍​മ​ണ​റി ആ​ര്‍​ട്ട​റി ഹൈ​പ്പ​ര്‍ ടെ​ന്‍​ഷ​നും ഹീ​മോ​ഗ്ലോ​ബി​ന്‍റെ കു​റ​വും രോ​ഗി​ക്ക് ഉ​ണ്ടാ​യി​രു​ന്നു.

ഇ​തി​നാ​ല്‍ രോ​ഗി​യെ ശ​സ്ത്ര​കി​യ ന​ട​ത്തു​ക എ​ന്ന​ത് ഏ​റെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. 4.5 എ​ന്ന വ​ള​രെ താ​ഴ്ന്ന നി​ല​യി​ലാ​യി​രു​ന്നു ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ്. നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും ട്രാ​ന്‍​സ്പ്ലാ​ന്‍റ് നെ​ഫ്രോ​ള​ജി​സ്റ്റു​മാ​യ ഡോ. ​മ​ഞ്ജു​ള രാ​മ​ച​ന്ദ്ര​ന്‍, ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ത​രു​ണ്‍ ലോ​റ​ന്‍​സ്, ഓ​ര്‍​ത്തോ​പീ​ഡി​ക്സ് വി​ഭാ​ഗം ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ജോ​സ​ഫ് ജെ. ​പു​ല്ലാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക്ക്

ചി​കി​ത്സ ഒ​രു​ക്കി​യ​ത്. നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രോ​ഗി​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്തു​ക​യും ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ് കൂ​ട്ടു​ക​യും ചെ​യ്തു. ഡോ. ​ജോ​സ​ഫ് ജെ. ​പു​ല്ലാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​യെ​ല്ല് പു​റ​ത്തു​നി​ന്നു ക​മ്പി​യി​ട്ട് ഉ​റ​പ്പി​ക്കു​ന്ന ശ​സ്ത്ര​ക്രി​യ ആ​ദ്യം ന​ട​ത്തി.

ര​ക്തം മാ​റ്റി സ്വീ​ക​രി​ക്കാ​ന്‍ രോ​ഗി​ക്ക് സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ് ഉ​യ​ര്‍​ത്തി കൊ​ണ്ടു​വ​ന്ന​ശേ​ഷം അ​ക​ത്ത് ക​മ്പി​യി​ട്ട് തു​ട​യെ​ല്ല് ഉ​റ​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സ​ങ്കീ​ര്‍​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യും ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ന​ട​ത്തി.

അ​ന​സ്തേ​ഷ്യോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ലി​ബി ജെ. ​പാ​പ്പ​ച്ച​ന്‍, ക​ണ്‍​സ​ള്‍​ട്ട​ന്‍റും ട്രാ​ന്‍​സ്പ്ലാ​ന്‍റ് അ​ന​സ്തെ​റ്റി​സ്റ്റു​മാ​യ ഡോ. ​ജ​യിം​സ് സി​റി​യ​ക്, ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ശി​വാ​നി ബ​ക്ഷി എ​ന്നി​വ​രും മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി. സു​ഖം പ്രാ​പി​ച്ച രോ​ഗി ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തു.

Tags : Mar Sliwa Medicity nattuvishesham local news

Recent News

Up