x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​ത്ര​വ​ർ​ഗ സ​മൂ​ഹ​ത്തി​നൊ​പ്പം​നി​ന്ന് മറയൂർ ജ​ന​മൈ​ത്രി പോ​ലീ​സ്


Published: January 14, 2026 11:55 PM IST | Updated: January 14, 2026 11:55 PM IST

മ​റ​യൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സിന്‍റെ നേതൃത്വത്തിൽ മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗോ​ത്ര​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ന​ത്ത ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​മ്പി​ളി​ക​ളും സ്വെ​റ്റ​റു​ക​ള

മ​റ​യൂ​ർ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ത​ണു​പ്പേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗോ​ത്ര​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് ശൈ​ത്യ​ത്തി​നെ​തി​രേ ഊ​ഷ്മ​ള​മാ​യ സ​ഹാ​യ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് മ​റ​യൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സ്. ക​ന​ത്ത ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​മ്പി​ളി​ക​ളും സ്വെ​റ്റ​റു​ക​ളും വി​ത​ര​ണം ചെ​യ്തു. ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ താ​യ​ണ്ണ​ൻ​കു​ടി, വെ​ള്ള​ക്ക​ല്ലു​കു​ടി, മു​ള​കാം​പ്പെ​ട്ടി​കു​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗോ​ത്ര കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യം ല​ഭി​ച്ച​ത്.

വി​ത​ര​ണച്ച​ട​ങ്ങി​ൽ മൂ​ന്നാ​ർ ഡി​വൈ​എ​സ്പി. എ​സ്. ച​ന്ദ്ര​കു​മാ​ർ, ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി ബി​ജു​കു​മാ​ർ, മ​റ​യൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എം. ​ഷാ​ജ​ഹാ​ൻ, എ​സ് ഐ ​മാ​ഹീം സ​ലീം, മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗം പി.​സി. ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ള​കാം​പ്പെ​ട്ടി കു​ടി​യി​ലെ​ത്തി ക​മ്പി​ളി​ക​ളും സ്വെ​റ്റ​റു​ക​ളും കൈ​മാ​റി.

കൂ​ടാ​തെ, മ​റ​യൂ​ർ സ​ഹാ​യ ഗി​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഹി​ള സ​മ​ഖ്യ സൊ​സൈ​റ്റി​യി​ലെ കു​ട്ടി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ക​മ്പി​ളി​ക​ളും വി​ത​ര​ണം ചെ​യ്തു. ഗോ​ത്ര​യു​വ​തി​ക​ളു​ടെ ശ​ക്തീ​ക​ര​ണ​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ട്രൈ​ബ​ൽ ജ​ന​മൈ​ത്രി പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു യു​വ​തി​ക​ൾ​ക്ക് സൗ​ജ​ന്യ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും എ​ട്ടു യു​വ​തി​ക​ൾ​ക്ക് സൗ​ജ​ന്യ ടെ​യ്‌​ല​റിം​ഗ് പ​രി​ശീ​ല​ന​വും ന​ൽ​കും. പ​രി​ശീ​ല​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ സ്ഥാ​പ​ന ഉ​ട​മ​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags : Marayur Janamaithri nattuvishesham lcoal news

Recent News

Up