തുരുത്തി: മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ മരിയന്‍ പാലിയേറ്റീവ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ യൂണിറ്റ് പ്രശസ്ത ഓങ്കോളജി വിദഗ്ധന്‍ ഡോ. ജേക്കബ് നേര്യംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ജേക്കബ് ചീരംവേലില്‍ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ ഉപകരണങ്ങള്‍, ആംബുലന്‍സ് സര്‍വീസ്, വിദഗ്ധ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഫാര്‍മസിസ്റ്റുകളുടെയും കൗണ്‍സിലര്‍മാരുടെയും മറ്റു പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം പാലിയേറ്റീവ് കെയറില്‍ ലഭ്യമാണ്.
Tags : local nattuvishesham Health Care