x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ വേ​ണം: കെ. ​മു​ര​ളീ​ധ​ര​ൻ


Published: October 25, 2025 06:29 AM IST | Updated: October 25, 2025 06:29 AM IST

കേ​ര​ളാ പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി നോ​ർ​ക്ക ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ പ്ര​വാ​സി പ്ര​തി​ഷേ​ധ സ​മ​ര സം​ഗ​മം കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​

തി​രു​വ​ന​ന്ത​പു​രം: തി​രി​കെ വ​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്നും അ​വ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള സ​ർ​ക്കാ​ർ നോ​ർ​ക്ക റൂ​ട്ട്സ് മു​ഖേ​ന ആ​രം​ഭി​ക്കു​ന്ന ’നോ​ർ​ക്ക കെ​യ​ർ’ ആ​രോ​ഗ്യ അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ന് പു​റ​ത്ത് ഇ​ന്ത്യ​യി​ലെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മ​ട​ങ്ങി​വ​ന്ന എ​ല്ലാ പ്ര​വാ​സി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് തി​രു​വ​ന​ന്ത​പു​രം നോ​ർ​ക്ക ഓ​ഫീ​സി​ന് മു​ന്പി​ൽ കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി പ്ര​തി​ഷേ​ധ സ​മ​ര സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മാ​ല​യം മി​നി​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഐ​സ​ക്ക് തോ​മ​സ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൽ.​വി. അ​ജ​യ​കു​മാ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​ജെ. മാ​ത്യു, ഇ.​എം. ന​സീ​ർ, കൈ​ര​ളി ശ്രീ​കു​മാ​ർ, ഷൗ​ക്ക​ത്ത​ലി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ദീ​പാ ഹി​ജ്ന​സ്, ആ​റ്റു​കാ​ൽ ശ്രീ​ക​ണ്ഠ​ൻ, ജി ​സു​ദ​ർ​ശ​ൻ, ര​മ​ണ​ൻ, കു​ന്നു​കു​ഴി സു​നി​ൽ, വി​ള​യി​ൽ നാ​സ​ർ, സ​ഫീ​ർ ആ​ല​ങ്കോ​ട്, ര​മേ​ശ​ൻ നാ​യ​ർ, സൈ​ഫു​ദ്ദീ​ൻ, സ​ജി​ന, ആ​ശ ആ​ന​ന്തേ​ശ്വ​രം അ​നി​ൽ, എം.​എ​സ്. നാ​യ​ർ, അ​ബ്ദു​ൽ അ​ഹ​ദ്, അ​ജീ​ഷ് നാ​ഥ്, അ​ശോ​ക​ൻ, സൈ​ഫു​ദ്ദീ​ൻ, ആ​ന​ന്ദേ​ശ്വ​രം അ​നി​ൽ, താ​ഹി​ർ ആ​ല​ങ്കോ​ട്, ലെ​നി​ൻ ഗോ​മ​സ്, ഹ​ക്കീം, ജോ​സ് പി. ​മ​ത്താ​യി, എ​സ്.​എ.​കെ. ത​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : K. Muraleedharan

Recent News

Up