x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ട്ടാ​ഞ്ചേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം തുടങ്ങി


Published: November 11, 2025 03:53 AM IST | Updated: November 11, 2025 03:53 AM IST

മ​ട്ടാ​ഞ്ചേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ടി​ഡി സ്കൂ​ൾ ഡ​യ​മ​ണ്ട് ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ൻ മീ​നാ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഫോ​ർ​ട്ടു​കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ടി​ഡി സ്കൂ​ളി​ന്‍റെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ടി​ഡി ടി​ടി​ഐ വി​ദ്യാ​ർ​ഥി​ക​ളു​ടെ രം​ഗ​പൂ​ജ​യോ​ടെ​യാ​ണ് ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ച​ത്. സി​നി​മാ​താ​രം മീ​നാ രാ​ജ്ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ള്ളു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​മ്പ​ള​ങ്ങി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ ആ​ന്‍റ​ണി കു​രീ​ത്ത​റ ലോ​ഗോ വി​ജ​യി​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. കു​മാ​രി അ​ക്ഷ​ദ എ. ​ക​മ്മ​ത്ത് ലോ​ഗോ വി​ജ​യി​ക്കു​ള്ള സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി. അ​റ​ബി ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ കെ.​എ. മ​നാ​ഫ് നി​ർ​വ​ഹി​ച്ചു. സം​സ്കൃ​ത ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ടി​ഡി സ്കൂ​ൾ മാ​നേ​ജ​ർ പി. ​അ​വി​നാ​ഷ് നി​ർ​വ​ഹി​ച്ചു .

Tags : Mattancherry Local News Ernakulam Nattuvishesham

Recent News

Up