മട്ടാഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ലോഗോ പ്രകാശനം കെ.ജെ. മാക്സി എംഎൽഎ നിർവഹിക്കുന്നു.
ഫോർട്ടുകൊച്ചി: മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം 10ന് ആരംഭിക്കും. മട്ടാഞ്ചേരി ടിഡി സ്കൂളുകളിലാണ് കലോത്സവം. 83 സ്കൂളുകളിൽ നിന്നായി 4,300 ഓളം വിദ്യാർഥികള്‍ 17 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുമെന്ന് ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ എഇഒ എന്‍.സുധ പത്രസമ്മേളനത്തിൽ പറഞ്ഞു.
10ന് രാവിലെ 10ന് മട്ടാഞ്ചേരി നെഹ്റു മെമ്മോറിയൽ ടൗൺഹാളിൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സിനി ആർട്ടിസ്റ്റ് മീനാ രാജ് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി കെ.ജെ. മാക്സി എംഎൽഎ, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് എന്നിവർ പങ്കെടുക്കും.
ലോഗോ ഡിസൈൻ ചെയ്ത അക്ഷദ കമ്മത്തിന് കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ സമ്മാനം നൽകും.
ടിഡി സ്കൂളിൽ നടന്ന ലോഗോ പ്രകാശന കർമം കെ.ജെ. മാക്സി എംഎൽഎ നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ. സുധ, സ്കൂൾ മാനേജർപി. അവിനാശ്, പി.കെ. ഷിബു , ടി.കെ. ആന്റണി തുടങ്ങിയവർ പങ്കെടുത്തു. കലോത്സവം 13 ന് അവസാനിക്കും.