മട്ടന്നൂർ: ആരോഗ്യ-ശുചിത്വ രംഗത്തെ മികച്ച ഇടപെടലിനുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരള പുരസ്കാരം മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് മന്ത്രി വീണാ ജോർജിൽ നിന്ന് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.
ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് രണ്ടാംസ്ഥാനമാണ് നഗരസഭക്ക് ലഭിച്ചത്. പദ്ധതി വിഹിതത്തിന്റെ വിനിയോഗം, ഹെൽത്ത് ഗ്രാന്റ് വിനിയോഗം, ബോധവത്കരണ പ്രവർത്തനങ്ങൾ, ശുചിത്വ-മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്.
Tags : nattuvisheasham local