x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി. കോ​ള​ജി​ന് ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി


Published: November 4, 2025 05:20 AM IST | Updated: November 4, 2025 05:20 AM IST

ഗാ​ന്ധി​ന​ഗ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്വ​ച്ഛ​ത ആ​ക്ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം കോ​ട്ട​യം റ​ബ​ർ ബോ​ർ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. 10 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്ക്ര​ബ​ർ-​ഡ്ര​യ​ർ ഫ്‌​ളോ​ർ ക്ലീ​നിം​ഗ് മെ​ഷീ​നും വാ​ക്വം​ക്ലീ​ന​റു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. മ​ന്ത്രി വി.​എ​ൻ വാ​സ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റ​ബ​ർ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം. ​വ​സ​ന്ത​ഗേ​ശ​ൻ ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.


യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് പു​ന്നൂ​സ്, സൂ​പ്ര​ണ്ട് ഡോ. ​ടി. കെ. ​ജ​യ​കു​മാ​ർ, റ​ബ​ർ​ബോ​ർ​ഡ് സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് ഡോ. ​ബി​നോ​യ് കെ. ​കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : local nattuvishesham equipment

Recent News

Up