x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രേ​യും ചി​കി​ത്സാ പി​ഴ​വ് ആ​രോ​പ​ണം


Published: February 20, 2026 03:52 AM IST | Updated: February 20, 2026 03:52 AM IST

പ​ത്ത​നം​തി​ട്ട: പ​തി​നാ​ലു​കാ​ര​ന്‍റെ ഒ​ടി​ഞ്ഞ കൈ​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ശേ​ഷം കൈ ​വ​ള​ഞ്ഞു​പോ​യെ​ന്ന് പ​രാ​തി. കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ കു​ട്ടി​യു​ടെ കൈ​യ്ക്കാ​ണ് വ​ള​വു​ണ്ടാ​യ​ത്.

ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് കു​ടും​ബം കോ​ന്നി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കോ​ന്നി അ​രു​വാ​പ്പു​ലം സ്വ​ദേ​ശി​ക​ളു​ടെ മ​ക​ന്‍ എ​സ്. ത​ന്‍​സീ​റി​നാ​ണ് ദു​ര​വ​സ്ഥ. ന​വം​ബ​ര്‍ 15നാ​ണ് വീ​ണ് കൈ ​ഒ​ടി​ഞ്ഞ​ത​ൻ​സീ​റി​നെ കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം പ്ലാ​സ​റ്റ​ര്‍ ഇ​ട്ട് ര​ണ്ട് മാ​സ​ത്തോ​ളം ന​ട​ന്നു. ക​ഴി​ഞ്ഞ ര​ണ്ടി​ന് പ്ലാ​സ്റ്റ​ര്‍ മാ​റ്റി​യ​പ്പോ​ള്‍ കൈ ​വ​ള​ഞ്ഞു പോ​യെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

കൈ​യ്ക്കു വീ​ണ്ടും ശ​സ്ത്ര​ക്രി​യ ചെ​യ്യേ​ണ്ടി​വ​ന്നു. സം​ഭ​വ​ത്തി​ല്‍ ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് കു​ടും​ബം കോ​ന്നി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഓ​ര്‍​ത്തോ​പീ​ഡി​ക് വി​ഭാ​ഗം മേ​ധാ​വി​യാ​ണ് കു​ട്ടി​യെ ചി​കി​ത്സി​ച്ച​തെ​ന്ന് കു​ടും​ബം പ​റ​യു​ന്നു.

പി​ഴ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സൂ​പ്ര​ണ്ട്

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സാ പി​ഴ​വ് സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് വി​ശ​ദീ​ക​രി​ച്ചു. കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പൂ​ർ​വം കേ​സു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ക്കാം. ചി​കി​ത്സാ വേ​ള​യി​ലെ എ​ക്സ്റേ​യി​ൽ അ​ട​ക്കം കു​ഴ​പ്പ​മി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചെ​യ്ത ഗ്രാ​ഫ്റ്റിം​ഗ് ചി​കി​ത്സ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. പ​ക്ഷേ കു​ടും​ബം സ്വ​മേ​ധ​യാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം

കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സ​ര്‍​ജ​റി ന​ട​ത്തി​യ​തി​ലു​ണ്ടാ​യ ഗു​രു​ത​ര​മാ​യ ചി​കി​ത്സാ പി​ഴ​വു​മൂ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടേ​ണ്ടി​വ​ന്ന ത​ന്‍​സീ​റി​ന്‍റെ മു​ഴു​വ​ന്‍ ചി​കി​ത്സാ ചെ​ല​വും ഏ​റ്റെ​ടു​ത്തു സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും ഉ​ദാ​സീ​ന​ത കാ​ണി​ച്ച ഡോ​ക്ട​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​നു​ഷ്യ​രു​ടെ ജീ​വ​നെ​ടു​ക്കു​ന്ന സ്ഥ​ല​മാ​യി മാ​റി.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ ചെ​ല​വ് താ​ങ്ങാ​ന്‍​ക​ഴി​വി​ല്ലാ​ത്ത കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്നി​ല്ലെ​ങ്കി​ല്‍ വീ​ണാ ജോ​ര്‍​ജ് സ്വ​ന്തം ശ​മ്പ​ള​ത്തി​ല്‍ നി​ന്നു ന​ല്‍​ക​ണ​മെ​ന്ന് മ​ധു ആ​വ​ശ്യ​പ്പെ​ട്ടു. ഡ്രൈ​വ​ര്‍ ആ​യി ജോ​ലി ചെ​യ്യു​ന്ന പി​താ​വി​ന് ചി​കി​ല്‍​സാ ചെ​ല​വ് താ​ങ്ങാ​നു​ള്ള ശേ​ഷി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Local News Nattuvishesham Pathanamthitta

Recent News

Up