കെഎസ്എസ്പിഎ കൽപ്പറ്റ നിയോജക മണ്ഡലം പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്ത പ്രസിഡന്റ് കെ.എൽ. തോമസ്, സെക്രട്ടറി കെ. സുരേന്ദ്രൻ.
കൽപ്പറ്റ: പെൻഷൻകാർക്ക് മെഡിസെപ്പ് പദ്ധതി പ്രകാരംകാഷ് ലെസ് ചികിത്സ സൗകര്യം ഉറപ്പുവരുത്തണമെന്ന് കെഎസ്എസ്പിഎ കൽപ്പറ്റ നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതിയിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തണമെന്നും ഒപി ചികിത്സാ സൗകര്യം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഒ.എം. ജയേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ടി.ജെ. സക്കറിയാസ്, ഷാജിമോൻ ജേക്കബ്, എ.വി. പൗലോസ്, ഇ.യു. പോൾ, ഏബ്രഹാം മാത്യു, ഡൊമിനിക് തോമസ്, കെ. സ്റ്റീഫൻ, കെ. പ്രഭാകരൻ, ടി. മൈമൂന, പി. ഹംസ, സി.എസ്. ശശികുമാർ, പോൾ അലക്സാണ്ടർ, കെ.ടി. ശ്രീധരൻ, ടി. പ്രകാശൻ, എ.ജെ. കുര്യൻ, ഫ്ളോറി ലോബോ, ബേബി നാപ്പള്ളി, കെ. ശ്രീലത, എം. രമണി, എം.കെ. അരവിന്ദാക്ഷൻ, എൻ.കെ. പുഷ്പലത എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കെ.എൽ. തോമസ് (പ്രസിഡന്റ്), കെ. സുരേന്ദ്രൻ (സെക്രട്ടറി), അബു ഏലിയാസ് (ട്രഷറർ), എം.എ. ലില്ലിക്കുട്ടി (വനിതാ ഫോറം പ്രസിഡന്റ്), എം. രമണി (വനിതാ ഫോറം സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Tags : KSSPA Local News Wayanad Nattuvishesham