x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​സെ​പ് ആ​നു​കൂ​ല്യം നി​ഷേ​ധി​ച്ചു; ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് 191,452 രൂ​പ ന​ൽ​ക​ണം


Published: November 21, 2025 05:24 AM IST | Updated: November 21, 2025 05:24 AM IST

മ​ല​പ്പു​റം: ക​ടു​ത്ത പ​നി കാ​ര​ണം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പെ​രി​ന്പ​ലം സ്വ​ദേ​ശി മെ​ഡി​സെ​പ് ആ​നു​കൂ​ല്യ​ത്തി​നാ​യി ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യെ സ​മീ​പി​ച്ച​പ്പോ​ൾ ആ​നു​കൂ​ല്യം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ​തി​രെ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​രാ​തി​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി 191,452 രൂ​പ ന​ൽ​കാ​ൻ വി​ധി​ച്ച് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ. കി​ട​ത്തി ചി​കി​ൽ​സ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ മെ​ഡി​സെ​പ് ആ​നു​കൂ​ല്യം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് പ​റ​യാ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ വി​ധി​ച്ചു.

12 ദി​വ​സം ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ൽ​സ ന​ട​ത്തി​യ​തി​ന് 18,000 രൂ​പ അ​നു​വ​ദി​ക്കാ​മെ​ന്നാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ആ​ദ്യം അ​റി​യി​ച്ച​ത്. പി​ന്നീ​ട് ചി​കി​ത്സാ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം ഇ​ത് കി​ട​ത്തി ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗ​മാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ ആ​നു​കൂ​ല്യം ന​ൽ​കാ​നാ​കി​ല്ലെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ച ക​മ്മീ​ഷ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ ന​ട​പ​ടി സേ​വ​ന​ത്തി​ലെ വീ​ഴ്ച​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

മെ​ഡി​സെ​പ് ആ​നു​കൂ​ല്യം നി​ഷേ​ധി​ച്ചാ​ൽ ജി​ല്ലാ​ത​ല സ​മി​തി​ക്കും സം​സ്ഥാ​ന സ​മി​തി​ക്കും ഓം​ബു​ഡ്സ്മാ​നും പ​രാ​തി ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും പ​രാ​തി പ​രി​ഗ​ണി​ക്കാ​ൻ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ന് അ​ധി​കാ​ര​മി​ല്ലെ​ന്നു​മു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ വാ​ദം ഉ​ഭോ​ക്തൃ​ക​മ്മീ​ഷ​ൻ ത​ള്ളി.

രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സി​ക്ക​ണോ എ​ന്നും മ​രു​ന്ന് ഇ​ൻ​ഞ്ച​ക്ഷ​നാ​യി ന​ൽ​ക​ണോ എ​ന്നും ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക്ക് തീ​രു​മാ​നി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ല. ഈ ​കാ​ര​ണ​ത്താ​ൽ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന​ത് സേ​വ​ന​ത്തി​ലെ വീ​ഴ്ച​യാ​ണെ​ന്നും ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു.

പ​രാ​തി​ക്കാ​ര​ന്‍റെ ചി​കി​ൽ​സാ ചെ​ല​വ് 1,36,452 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 50,000 രൂ​പ​യും കോ​ട​തി ചെ​ല​വാ​യി 5,000 രൂ​പ​യും ഒ​രു മാ​സ​ത്തി​ന​കം പ​രാ​തി​ക്കാ​ര​ന് ന​ൽ​കാ​ൻ കെ. ​മോ​ഹ​ൻ​ദാ​സ് പ്ര​സി​ഡ​ന്‍റും പ്രീ​തി ശി​വ​രാ​മ​ൻ, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. കാ​ല​താ​മ​സം വ​ന്നാ​ൽ ഒ​ന്പ​ത് ശ​ത​മാ​നം പ​ലി​ശ​യും ന​ൽ​ക​ണം.

Tags : Local News Nattuvishesham Malappuram MediSep

Recent News

Up