x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​നാ​ക്ഷി രാ​മ​ന്‍ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​കും


Published: December 27, 2025 05:16 AM IST | Updated: December 27, 2025 05:16 AM IST

ക​ല്‍​പ്പ​റ്റ: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കാ​നി​രി​ക്കേ വ​യ​നാ​ട്ടി​ലെ നാ​ല് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ച്ചു. മാ​ന​ന്ത​വാ​ടി​യി​ല്‍(​പ​ട്ടി​ക​വ​ര്‍​ഗ വ​നി​ത സം​വ​ര​ണം)​കോ​ണ്‍​ഗ്ര​സി​ലെ മീ​നാ​ക്ഷി രാ​മ​നും(​ത​ല​പ്പു​ഴ ഡി​വി​ഷ​ന്‍) ക​ല്‍​പ്പ​റ്റ​യി​ല്‍ മു​സ്‌ലിം ​ലീ​ഗി​ലെ കെ.​കെ. ഹ​നീ​ഫ​യും(​പൊ​ഴു​ത​ന പ​ന​മ​ര​ത്ത് കോ​ണ്‍​ഗ്ര​സി​ലെ ടി.​എ​സ്. ദി​ലീ​പ്കു​മാ​റും(​പു​ല്‍​പ്പ​ള്ളി) ബ​ത്തേ​രി​യി​ല്‍(​വ​നി​ത സം​വ​ര​ണം)​കോ​ണ്‍​ഗ്ര​സി​ലെ പ്ര​സ​ന്ന ശ​ശീ​ന്ദ്ര​നും(​നൂ​ല്‍​പ്പു​ഴ) പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കും.

മാ​ന​ന്ത​വാ​ടി​യി​ല്‍ മു​സ്‌ലിം ​ലീ​ഗി​ലെ മൊ​യ്തീ​ന്‍ ഹാ​ജി​യും(​വെ​ള്ള​മു​ണ്ട),ബ​ത്തേ​രി​യി​ല്‍ മു​സ്‌ലിം ​ലീ​ഗി​ലെ ടി. ​അ​വ​റാ​നും(​മു​ത്ത​ങ്ങ), ക​ല്‍​പ്പ​റ്റ​യി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ ജി​ന്‍​സി സ​ണ്ണി​യും(​ത​രി​യോ​ട്), പ​ന​മ​ര​ത്ത് മു​സ്‌ലിം ലീ​ഗി​ലെ റ​ഷീ​ന സു​ബൈ​റും(​പ​ച്ചി​ല​ക്കാ​ട്) യു​ഡി​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​കും. നാ​ല് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളി​ലും യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മു​ണ്ട്. രാ​വി​ലെ 10.30നാ​ണ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​മാ​ണ് മീ​ന​ക്ഷി രാ​മ​ന്‍. ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ണ്. കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റുമാ​ണ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍. മു​സ്‌ലിം​ലീ​ഗ് ക​ല്‍​പ്പ​റ്റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​ണ് കെ.​കെ. ഹ​നീ​ഫ. ക​ല്‍​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റാണ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കോ​ണ്‍​ഗ്ര​സി​ലെ ച​ന്ദ്രി​ക കൃ​ഷ്ണ​നും(​വൈ​ത്തി​രി ഡി​വി​ഷ​ന്‍), വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് മു​സ്‌ലിം ലീ​ഗി​ലെ ടി. ​ഹം​സ​യും(​മേ​പ്പാ​ടി) മ​ത്സ​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലും യു​ഡി​എ​ഫി​നു വ​ലി​യ ഭൂ​രി​പ​ക്ഷ​മു​ണ്ട്. ര​ണ്ട് അം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫി​ന്. 17 അം​ഗ​ങ്ങ​ളാ​ണ് ആ​കെ.

Tags : Local News Nattuvishesham Wayanad

Recent News

Up