x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ലേ​ശ്വ​ര​ത്ത് പു​തി​യ പാ​ല​വും അ​ടി​പ്പാ​ത​യും നി​ർ​മി​ക്ക​ണ​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ


Published: January 15, 2026 02:06 AM IST | Updated: January 15, 2026 02:06 AM IST

നീ​ലേ​ശ്വ​രം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത​യി​ൽ നീ​ലേ​ശ്വ​രം പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള പ​ഴ​യ പാ​ലം പൊ​ളി​ച്ചു നീ​ക്കി പു​തി​യ​ത് പ​ണി​യ​ണ​മെ​ന്നും കോ​ട്ട​പ്പു​റ​ത്ത് നി​ന്ന് ടൗ​ണി​ലെ​ത്തു​ന്ന​തി​നാ​യി അ​ടി​പ്പാ​ത നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും നീ​ലേ​ശ്വ​രം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലാ​ണ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. രാ​ജാ​റോ​ഡ് വി​ക​സ​ന​ത്തി​ൽ ക​ട​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, ടൗ​ണി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​ലേ​ശ്വ​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​രേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ര​ണ​പ്പെ​ട്ട വ്യാ​പാ​രി​യു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി കൈ​മാ​റി. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​എം. സ​ന്ധ്യ, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ. ​പ്ര​കാ​ശ​ൻ, വി. ​രാ​ജം, മു​ൻ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ, മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് വി. ​രാ​ജ​ൻ, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് ജ​യ​ല​ക്ഷ്മി സു​നി​ൽ, എ. ​വി​നോ​ദ്കു​മാ​ർ, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Merchants Association nattuvishesham lcoal news

Recent News

Up