x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ട്ടി മേ​ഖ​ല​യി​ൽ മീ​റ്റ​ർ സീ​ലിം​ഗ് സൗ​ക​ര്യ​മൊ​രു​ക്ക​ണം: എ​സ്ടി​യു


Published: February 15, 2026 08:05 AM IST | Updated: February 15, 2026 08:05 AM IST

ഇ​രി​ട്ടി: ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യും പ​രി​സ​ര പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലെ ഓ​ട്ടോ​റി​ക്ഷ​യി​ലെ മീ​റ്റ​ർ സീ​ൽ ചെ​യ്യു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് മോ​ട്ടോ​ർ ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ-എ​സ്ടി​യു ഇ​രി​ട്ടി യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​സം​ബ​ന്ധി​ച്ച് ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ​ക്ക് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​നം ന​ൽ​കി. ഇ​രി​ട്ടി മു​നി​സി​പ്പാ​ലി​റ്റി, പ​ടി​യൂ​ർ, ഉ​ളി​ക്ക​ൽ, പാ​യം, ആ​റ​ളം, അ​യ്യ​ൻ​കു​ന്ന്, മു​ഴ​ക്കു​ന്ന്, പേ​രാ​വൂ​ർ, കേ​ള​കം, കൊ​ട്ടി​യൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ നി​ല​വി​ൽ 50 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച് മ​ട്ട​ന്നൂ​ർ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് മീ​റ്റ​ർ സീ​ൽ ചെ​യ്യു​ന്ന​ത്.

മാ​സ​ത്തി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും ഇ​രി​ട്ടി മേ​ഖ​ല​യി​ൽ മീ​റ്റ​ർ സീ​ൽ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ നാ​സ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Meter ceiling provided

Recent News

Up