x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് 1.61 കോ​ടി​യു​ടെ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ള്‍


Published: December 30, 2025 10:14 PM IST | Updated: December 30, 2025 10:14 PM IST

കോ​ട്ട​യം: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്‌​കീം ഫോ​ര്‍ പ്ര​മോ​ഷ​ന്‍ ഓ​ഫ് അ​ക്കാ​ദ​മി​ക് ആ​ന്‍​ഡ് റി​സ​ര്‍​ച്ച് കൊ​ളാ​ബ​റേ​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ 1.61 കോ​ടി രൂ​പ​യു​ടെ ര​ണ്ട് ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ള്‍ ക​ര​സ്ഥ​മാ​ക്കി എം​ജി സ​ര്‍​വ​ക​ലാ​ശാ​ല.

ഇ​ന്ത്യ​യി​ലെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ലോ​ക​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും ത​മ്മി​ല്‍ അ​ക്കാ​ദ​മി​ക് ഗ​വേ​ഷ​ണ സ​ഹ​ക​ര​ണം വ​ള​ര്‍​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ബ​യോ ആ​ക്റ്റീ​വ് മ​റൈ​ന്‍ പോ​ളി​സാ​ക്ക​റൈ​ഡു​ക​ള്‍ വേ​ര്‍​തി​രി​ക്കു​ന്ന​തി​നു​ള്ള സു​സ്ഥി​ര മാ​ര്‍​ഗ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ക​യും പ്ര​മേ​ഹ രോ​ഗി​ക​ളി​ലെ ഹൈ​ഡ്രോ​ജെ​ല്‍ അ​ധി​ഷ്ഠി​ത മു​റി​വു​ണ​ക്ക​ല്‍ മാ​ര്‍​ഗ​ങ്ങ​ളി​ല്‍ അ​വ​യു​ടെ പ്രാ​യോ​ഗി​ക​ത പ​രീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് 78.96 ല​ക്ഷം രൂ​പ​യു​ടെ ഒ​ന്നാ​മ​ത്തെ പ​ദ്ധ​തി. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. സാ​ബു തോ​മ​സ് മു​ഖ്യ ഗ​വേ​ഷ​ക​നാ​യും സ്‌​കൂ​ള്‍ ഓ​ഫ് കെ​മി​ക്ക​ല്‍ സ​യ​ന്‍​സ​സി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​ശ്രീ​ക​ല എം. ​എ​സ്. സ​ഹ മു​ഖ്യ​ഗ​വേ​ഷ​ക​യാ​യും പ്ര​വ​ര്‍​ത്തി​ക്കും.

വി​ദേ​ശ ഗ​വേ​ഷ​ക സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത് അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​ഫ​സ​ര്‍ വി​നോ​യ് തോ​മ​സ് ആ​ണ്. ഡോ. ​സെ​ല്‍​വം (ബ്ര​യാ​ന്‍) പി​ള്ള സ​ഹ മു​ഖ്യ​ഗ​വേ​ഷ​ക​നാ​യി പ്ര​വ​ര്‍​ത്തി​ക്കും. രോ​ഗ​നി​ര്‍​ണ​യ​ത്തി​ലും തു​ട​ര്‍​ചി​കി​ത്സ​യി​ലും നി​ര്‍​ണാ​യ​ക​മാ​യേ​ക്കാ​വു​ന്ന അ​ത്യാ​ധു​നി​ക തെ​ര​നോ​സ്റ്റി​ക് നാ​നോ​മെ​റ്റീ​രി​യ​ലു​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്ന 82.12 ല​ക്ഷം രൂ​പ​യു​ടെ ര​ണ്ടാ​മ​ത്തെ പ​ദ്ധ​തി​യി​ല്‍ ഡോ. ​ശ്രീ​ക​ല എം. ​എ​സ്. മു​ഖ്യ ഗ​വേ​ഷ​ക​യാ​യും പ്ര​ഫ. സാ​ബു തോ​മ​സ് സ​ഹ മു​ഖ്യ​ഗ​വേ​ഷ​ക​നാ​യും പ്ര​വ​ര്‍​ത്തി​ക്കും.

യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ പ്ര​ഫ. സാ​മു​വ​ല്‍ ഒ​ലു​വാ​ട്ടോ​ബി ഒ​ലു​വാ​ഫെ​മി വി​ദേ​ശ ഗ​വേ​ഷ​ക സം​ഘ​ത്തെ ന​യി​ക്കും. യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ക്വാ​സു​ലു- നേ​റ്റാ​ളി​ലെ പ്ര​ഫ. സാ​ന്‍​ഡി​ലെ ഫി​ന്‍​ഡ സോം​ഗ്ക​യാ​ണ് വി​ദേ​ശ സ​ഹ മു​ഖ്യ​ഗ​വേ​ഷ​ക​ന്‍.

അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ സ​ഹ​ക​ര​ണ​ങ്ങ​ളി​ല്‍ എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സാ​ന്നി​ധ്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ ​നേ​ട്ടം. സം​യു​ക്ത ഗ​വേ​ഷ​ണം, അ​ക്കാ​ദ​മി​ക് കൈ​മാ​റ്റം, ശേ​ഷി​വി​ക​സ​നം എ​ന്നി​വ​യി​ലൂ​ടെ സ​ങ്കീ​ര്‍​ണ​മാ​യ സാ​മൂ​ഹ്യ​വും സാ​ങ്കേ​തി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​ന്‍ പ​ദ്ധ​തി ഇ​ന്ത്യ​ന്‍ ഗ​വേ​ഷ​ക സ്ഥാ​പ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തും.

Tags : MG University nattuvishasham local news

Recent News

Up