കോട്ടയം: 2024-25 വര്‍ഷത്തെ എംജി സര്‍വകലാശാല യൂണിയന് ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അസംബ്ലി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് ഡോ. കെ. ജയചന്ദ്രന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
ചെയര്‍പേഴ്സണായി എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ എം. അഭിനവും ജനറല്‍ സെക്രട്ടറിയായി പത്തനംതിട്ട സിപാസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ പി.എസ്. അമലും വൈസ് ചെയര്‍പേഴ്സണ്‍മാരായി വൈഷ്ണവി ജയന് (ബിപിസി കോളജ് പിറവം), ശാരിക ബാബു (സിപാസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, നെടുങ്കണ്ടം), വൈഷ്ണവി രാജേഷ് (ഗവ. കോളജ് കോട്ടയം) എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ആകാശ് രാജ് (അല്‍ അസര്‍ കോളജ്, തൊടുപുഴ), ആല്ബിന് ബാബു (ന്യൂമാന്‍ കോളജ്, തൊടുപുഴ) എന്നിവരും ചുമതലയേറ്റു. എക്സിക്യൂട്ടീവ് കമ്മിറ്റി, അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങളും ചുമതലയേറ്റു.
പരീക്ഷാ കണ്ട്രോളര് ഡോ. സി.എം. ശ്രീജിത്ത്, ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡയറക്ടര്‍ ഡോ. ഏബ്രഹാം കെ. സാമുവല്‍, സര്‍വകലാശാലാ ജീവനക്കാര്‍, സംഘടനാ പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ നേതൃത്വത്തില്‍ 2024-25വര്‍ഷത്തെ സര്‍വകലാശാലാ യൂണിയന്റെ പ്രാരംഭയോഗവും നയപ്രഖ്യാപനവും നടത്തി.