x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ല്ല​റ്റ് ക​ഫേ നാടിനു സമർപ്പിച്ചു


Published: February 18, 2026 07:18 AM IST | Updated: February 18, 2026 07:18 AM IST

ജി​​ല്ല​​യി​​ലെ കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ ആ​​ദ്യ മി​​ല്ല​​റ്റ് ക​​ഫേ ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ മ​​ന്ത്രി പി. ​​പ്ര​​സാ​​ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ സ​​മീ​​പം

കോ​​ട്ട​​യം: കാ​​ര്‍​ഷി​​ക വി​​ക​​സ​​ന, ക​​ര്‍​ഷ​​കക്ഷേ​​മ വ​​കു​​പ്പ് ജി​​ല്ല​​യി​​ല്‍ ആ​​രം​​ഭി​​ച്ച ആ​​ദ്യ മി​​ല്ല​​റ്റ് ക​​ഫേ മ​​ന്ത്രി പി. ​​പ്ര​​സാ​​ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഏ​​റ്റു​​മാ​​നൂ​​ര്‍ കി​​സ്മ​​ത്ത് പ​​ടി​​യി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കൃ​​ഷി​​വ​​കു​​പ്പും അ​​ര്‍​ച്ച​​ന വി​​മ​​ന്‍​സ് സെ​​ന്‍റ​റും ചേ​​ര്‍​ന്ന് കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ 2023ലെ ​​പ​​ദ്ധ​​തി​​യി​​ലു​​ള്‍​പ്പെ​​ടു​​ത്തിയാണ് മി​​ല്ല​​റ്റ് ക​​ഫേ ആ​​രം​​ഭി​​ച്ച​​ത്.

ഏ​​റ്റു​​മാ​​നൂ​​ര്‍ ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ ടോ​​മി കു​​രു​​വി​​ള, ഉ​​പാ​​ധ്യ​​ക്ഷ പു​​ഷ്പ വി​​ജ​​യ​​കു​​മാ​​ര്‍, ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ ബി​​ബി​​ന്‍ ബാ​​ബു, സി​​ബി ചി​​റ​​യി​​ല്‍, ജി​​ല്ലാ ഹോ​​ര്‍​ട്ടി​​ക​​ള്‍​ച്ച​​ര്‍ മി​​ഷ​​ന്‍ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​ലെ​​ന്‍​സി തോ​​മ​​സ്,

പ്രി​​ന്‍​സി​​പ്പ​​ല്‍ കൃ​​ഷി ഓ​​ഫീ​​സ​​ര്‍ സി. ​​ജോ ജോ​​സ്, ഏ​​റ്റു​​മാ​​നൂ​​ര്‍ ബ്ലോ​​ക്ക് കൃ​​ഷി അ​​സി​. ഡ​​യ​​റ​​ക്ട​​ര്‍ ടി. ​​ജ്യോ​​തി, ഏ​​റ്റു​​മാ​​നൂ​​ര്‍ കൃ​​ഷി ഓ​​ഫീ​​സ​​ര്‍ ജോ​​സ്‌​​ന കു​​ര്യ​​ന്‍, ആ​​ത്മ പ്രോ​​ജ​​ക്ട് ഡ​​യ​​റ​​ക്ട​​ര്‍ മി​​നി ജോ​​ര്‍​ജ്, അ​​ര്‍​ച്ച​​ന വി​​മ​​ന്‍​സ് സെ​ന്‍റ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ ത്രേ​​സ്യാ​​മ്മ മാ​​ത്യു തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Tags : Local News Nattuvishesham Kottayam

Recent News

Up