x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​യു​ടെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു


Published: February 18, 2026 05:32 AM IST | Updated: February 18, 2026 05:32 AM IST

കോ​ഴി​ക്കോ​ട് ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​യു​ടെ ശി​ലാ​സ്ഥാ​പ​നം ‍ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട്ടി​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ര്‍​വ​ഹി​ക്കു​ന്നു.

പേ​രാ​മ്പ്ര: സ​മൂ​ഹ​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും ചേ​ര്‍​ത്തു​ള്ള വി​ക​സ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​യ​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കോ​ഴി​ക്കോ​ട് ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​യു​ടെ ശി​ലാ​സ്ഥാ​പ​നം ‍ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട്ടി​ൽ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സ​മ​ഗ്ര വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ല്‍ ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് സ്ഥാ​പി​ക്കു​ന്ന​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നം വ​കു​പ്പി​നെ വി​ല്ല​നാ​യി കാ​ണു​ന്ന സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു. അ​തേ സ​മ​യം ജ​ന​ങ്ങ​ളെ ചേ​ര്‍​ത്തു നി​ര്‍​ത്തി​യാ​ണ് വ​നം വ​കു​പ്പ് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ല്‍ 58 കോ​ടി​യാ​ണ് വ​ന​മേ​ഖ​ല​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ക​യി​രു​ത്തി​യ​ത്. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 24 രാ​ഷ്ട്ര​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി ത​ല​സ്ഥാ​ന​ത്ത് കോ​ണ്‍​ക്ലേ​വ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നാ​ട്ടി​ലി​റ​ങ്ങു​ന്ന വ​ന്യ​ജീ​വി​ക​ളെ മ​ട​ക്കി​യ​യ​ക്കാ​തെ അ​വ​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ക്കു​ക​യെ​ന്ന​താ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ പു​തി​യ പ​ദ്ധ​തി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വ​ന്യ​ജീ​വി​ക​ളെ കൂ​ട്ടി​ല​ട​ക്കാ​തെ, അ​വ​യു​ടെ സ്വാ​ഭാ​വി​ക​ത​യി​ല്‍ നി​ര്‍​ത്തി ക​ണ്ടാ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള മാ​തൃ​കാ ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കാ​ണ് വ​നം വ​കു​പ്പി​ന് കീ​ഴി​ല്‍ പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ മു​തു​കാ​ട് ഒ​രു​ക്കു​ക. വ​ന്യ​ജീ​വി​ക​ള്‍​ക്കും ജ​ന​ങ്ങ​ള്‍​ക്കും ഇ​ട​യി​ലൂ​ടെ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ ഇ​ട​നാ​ഴി ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പാ​ര്‍​ക്ക് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.

വ​ന​വും വ​ന്യ​ജീ​വി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ എ​ന്ന നി​ല​യി​ലേ​ക്ക് കൂ​ടി​യാ​ണ് പ​ദ്ധ​തി ഉ​യ​രു​ക. പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് തൊ​ട്ട​ടു​ത്താ​ണ് ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് ഒ​രു​ങ്ങു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് പ​രി​ക്കേ​ല്‍​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ല്‍​കു​ന്ന അ​നി​മ​ല്‍ ഹോ​സ്പൈ​സ് സെ​ന്‍റ​റും വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യും സ്ഥാ​പി​ക്കു​ക. ഇ​തി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യാ​ണ് ടൈ​ഗ​ര്‍ സ​ഫാ​രി പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മാ​ണം. ക​ടു​വ​ക​ളു​ടെ ആ​വാ​സ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സ​മ​ശീ​തോ​ഷ്ണ കാ​ലാ​വ​സ്ഥ​യും നീ​ര്‍​ച്ചോ​ല​ക​ളും ചെ​റി​യ മ​ണ​ല്‍​ത്തി​ട്ട​ക​ളു​മു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ലാ​ണ് പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ന്‍റെ സ്ഥ​ലം സ​ഫാ​രി പാ​ര്‍​ക്കി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ 100 കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ക്കു​ക.
ച​ട​ങ്ങി​ല്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ബ​യോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് സ്‌​പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ കെ.​കെ. സു​നി​ല്‍ കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. നോ​ർ​ത്തേ​ൺ സ​ർ​ക്കി​ൾ (ക​ണ്ണൂ​ർ) ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് ബി.​എ​ൻ. അ​ൻ​ജ​ൻ കു​മാ​ർ, ഡെ​പ്യു​ട്ടി ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ എ.​പി. ഇം​ത്യാ​സ്, പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി അ​യി​ത്ത​മ​റ്റം, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട്, എ​സ്.​കെ. സ​ജീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. ഹ​നീ​ഫ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലി​ജി ഷി​ജു, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​സി. സു​രാ​ജ​ൻ, കെ.​കെ. ഷീ​ബ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പാ​ർ​ക്ക് ജ​ന​ങ്ങ​ൾ​ക്ക് ദ്രോ​ഹ​മാ​കി​ല്ല: ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

പെ​രു​വ​ണ്ണാ​മൂ​ഴി: ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട്ടി​ൽ യാ​ഥാ​ർ​ത്ഥ്യ​മാ​കു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് ഒ​രു വി​ധ​ത്തി​ലു​ള്ള ആ​ശ​ങ്ക​ക്കും ഇ​ട​യു​ണ്ടാ​ക​രു​തെ​ന്ന് ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

പാ​ർ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ന്ന വേ​ദി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ് ഭൂ​മി​യി​ലാ​ണ് പാ​ർ​ക്ക് വ​രു​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ൽ ഒ​രാ​ൾ​ക്കു പോ​ലും ഇ​വി​ടെ തൊ​ഴി​ൽ ന​ഷ്ട​മു​ണ്ടാ​ക​രു​ത്.

പാ​ർ​ക്കി​ൽ ജോ​ലി​ക്ക് ആ​ളു​ക​ളെ നി​ശ്ച​യി​ക്കു​മ്പോ​ൾ പ്രാ​ദേ​ശി​ക പ​രി​ഗ​ണ​ന ന​ൽ​ക​ണം. പ​ദ്ധ​തി വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് മ​ല​യോ​ര ജ​ന​ത​യു​ടെ സ​ഹാ​യം ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന​റു​തി വ​രു​ത്താ​ൻ 18 കി​ലോ മീ​റ്റ​ർ സോ​ളാ​ർ തൂ​ക്കു വേ​ലി നി​ർ​മി​ക്കാ​ൻ വ​നം വ​കു​പ്പ് പ​ദ്ധ​തി​യി​ട്ട​ത് ശ്ലാ​ഘ​നീ​യ​മാ​ണ്. ഇ​തി​ന്‍റെ ദൈ​ർ​ഘ്യം അ​ഞ്ച് കി​ലോ​മീ​റ്റ​ർ കൂ​ടി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Kozhikode

Recent News

Up