ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ലീഡേഴ്സ് മീറ്റ് അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്്ഘാടനം ചെയ്യുന്നു.
മലപ്പുറം: പരിഷ്കരിച്ച മാതൃക വാടകാനിയമം ഭേദഗതി കൂടാതെ കേരളത്തിൽ ഉടൻ നടപ്പാക്കണമെന്ന് ബിൽഡിംഗ് ഓണേഴ്സ് സംസ്ഥാന കമ്മിറ്റി യോഗം സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.
അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് യു.എ. ലത്തീഫ് എംഎൽഎ അധ്യക്ഷനായിരുന്നു. ഉപദേശകസമിതി ചെയർമാൻ അഹമ്മദ് മൂപ്പൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി ഫക്രുദ്ദീൻ തങ്ങൾ, അച്ചന്പാട്ട് ബീരാൻകുട്ടി, കോയദ്ദീൻ, എയർലൈൻസ് അസീസ്, അസീസ് പാലക്കാട്, പോക്കു ഹാജി കണ്ണൂർ, സുബൈദ പാണ്ടിക്കാട്, സജ്ന, റെജുല, സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് മഞ്ചേരി എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram