x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടു​ക​യ​റി അക്രമിച്ച പ്രതിയെ അ​മ്മ​യും മ​ക​നും കെട്ടിയിട്ടു


Published: February 17, 2026 06:13 AM IST | Updated: February 17, 2026 06:13 AM IST

കൊ​ട്ടാ​ര​ക്ക​ര: കോ​ട്ടാ​ത്ത​ല​യി​ൽ അ​മ്മ​യേ​യും മ​ക​നേ​യും വീ​ടു​ക​യ​റി അ​ക്ര​മി​ച്ച സം​ഘ​ത്തി​ലൊ​രു​വ​നെ ഇ​രു​വ​രും ചേ​ർ​ന്നു പി​ടി​ച്ചു കെ​ട്ടി. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​ക്ര​മി​യെ അ​റ​സ്റ്റു ചെ​യ്തു. കോ​ട്ടാ​ത്ത​ല വ​യ​ലി​ക്ക​ട ച​രി​പ്പു​റ​ത്തു​വീ​ട്ടി​ൽ വി​പി​ൻ(32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​പ്പാ​കേ​സി​ലു​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​പി​ൻ എ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന വി​പി​ന്‍റെ സു​ഹൃ​ത്ത് വി​ഷ്ണു, വി​ശാ​ഖ് എ​ന്നി​വ​രെ പോ​ലീ​സ് തെ​ര​യു​ന്നു.

വി​ഷ്ണു​വും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കോ​ട്ടാ​ത്ത​ല അ​രു​ൺ​ഭ​വ​ന​ത്തി​ൽ അ​രു​ൺ​ജി​ത്ത് (44), അ​മ്മ ഇ​ന്ദി​രാ​ഭാ​യി(68) എ​ന്നി​വ​ർ​ക്കു നേ​രെ ആ​യി​രു​ന്നു അ​ക്ര​മം. ത​ല​യ്ക്കു കു​ത്തേ​റ്റ അ​രു​ണും മ​ർ​ദ്ദ​ന​മേ​റ്റ ഇ​ന്ദി​രാ​ഭാ​യി​യും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​രു​ണി​നെ തി​ര​ഞ്ഞെ​ത്തി​യ സം​ഘം വീ​ട്ടി​ൽ ക​ട​ന്നു അ​ക്ര​മം കാ​ട്ടു​ക​യാ​യി​രു​ന്നു. ക​ത്തി​കൊ​ണ്ടു ത​ന്നെ കു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നും ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ത​ല​യി​ൽ മു​റി​വേ​റ്റെ​ന്നും അ​രു​ൺ പ​റ​യു​ന്നു.

അ​രു​ണി​നെ അ​ക്ര​മി​ക്കു​ന്ന​തു ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ദി​രാ​ഭാ​യി​ക്കും മ​ർ​ദ്ദ​ന​മേ​റ്റ​ത്. അ​ടി​കൊ​ണ്ടു നി​ല​ത്തു വീ​ണി​ട്ടും അ​രു​ൺ​ജി​ത്ത് പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ കാ​ലി​ൽ നി​ന്നും പി​ടു​ത്തം വി​ട്ടി​ല്ല. മ​റ്റു​ള്ള പ്ര​തി​ക​ളെ ത​ട​ഞ്ഞു നി​ർ​ത്താ​ൻ ഇ​ന്ദ​രാ​ഭാ​യി പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മി​ക​ൾ ത​ള്ളി​യി​ട്ട് ക​ട​ന്നു​ക​ള​ഞ്ഞു. തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് വി​പി​നെ പി​ടി​ച്ചു കെ​ട്ടി​യ​ത്.

ര​ണ്ടു ദി​വ​സം മു​മ്പ് കോ​ട്ടാ​ത്ത​ല​യി​ൽ ക്ഷേ​ത്ര​ത്തി​ൽ കൈ​കൊ​ട്ടി​ക്ക​ളി​ക്കി​ടെ അ​ക്ര​മം ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​യി​രു​ന്ന വി​പി​നെ​യും വി​ഷ്ണു​വി​നെ​യും ചൊ​വ്വാ​ഴ്ച​യാ​ണ് പോ​ലീ​സ് വി​ട്ട​യ​ച്ച​ത്. സ്‌​റ്റേ​ഷ​നി​ൽ നി​ന്നി​റ​ങ്ങി​യ ഇ​വ​ർ അ​രു​ണി​നെ വീ​ടു​ക​യ​റി അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​രു​ണി​ന്‍റെ വീ​ടി​നു സ​മീ​പ​മു​ള്ള ക​ള​ത്ത​ട്ടി​ൽ മ​ദ്യ​പാ​ന​വും അ​സ​ഭ്യം വി​ളി​യും പ​തി​വാ​യി​രു​ന്നു. ഇ​തു ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് ത​ന്നെ അ​ക്ര​മി​ച്ച​തെ​ന്ന് അ​രു​ൺ പ​റ​യു​ന്നു.

Tags : nattu vishesham Mother and son broke into home

Recent News

Up