x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ണത്തിൽനി​ന്ന് യു​വാ​വി​നെ രക്ഷിച്ച മു​ഹ​മ്മ​ദ് ഹാ​ഷി​റി​ന് ജീ​വ​ൻ ര​ക്ഷാ​പ​ത​ക് 


Published: February 8, 2026 05:20 AM IST | Updated: February 8, 2026 05:20 AM IST

മ​ല​പ്പു​റം: ചേ​ലേ​ന്പ്ര​യി​ൽ കു​ള​ത്തി​ൽ മു​ങ്ങി​ത്താ​ണ 19 വ​യ​സു​കാ​ര​നെ മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ൽനി​ന്ന് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന ധീ​ര ഇ​ട​പെ​ട​ലി​ന് ചേ​ലേ​ന്പ്ര ചെ​ലൂ​പ്പാ​ടം സ്വ​ദേ​ശി​യാ​യ എ​ൻ.​കെ. മു​ഹ​മ്മ​ദ് ഹാ​ഷി​റി (31) ന് 2024 ​വ​ർ​ഷ​ത്തെ ജീ​വ​ൻ ര​ക്ഷാപ​ത​ക് അ​വാ​ർ​ഡ്.

2023 ജ​നു​വ​രി 24ന് ​ചേ​ലേ​ന്പ്ര​യി​ലെ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഹ​രി​ന​ന്ദും (19) കൂ​ട്ടു​കാ​ര​നും കു​ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സ​മീ​പ​ത്തെ ക​ട​യി​ൽ ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന നീ​ന്ത​ൽ പ​രി​ശീ​ല​ക​നാ​യ ഹാ​ഷി​ർ അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി. കു​ള​ത്തി​ന്‍റെ അ​രി​കി​ൽ ഭ​യ​ന്ന് നി​ൽ​ക്കു​ന്ന യു​വാ​വി​നെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വി​ന്‍റെ സു​ഹൃ​ത്താ​യ ഹ​രി​ന​ന്ദ് വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​യ​താ​യി അ​റി​ഞ്ഞ​ത്. ഉ​ട​നെ ആം​ബു​ല​ൻ​സ് വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ശേ​ഷം ഹാ​ഷി​ർ കു​ള​ത്തി​ലേ​ക്ക് ചാ​ടി ഹ​രി​ന​ന്ദി​നെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ പ​ൾ​സും ശ്വാ​സ​വും ഇ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ഹാ​ഷി​ർ കു​ള​ത്തി​ന​രി​കി​ൽ കി​ട​ത്തി ഉ​ട​ൻ സി​പി​ആ​ർ ന​ൽ​കി. അ​ഞ്ചാ​മ​ത്തെ സൈ​ക്കി​ളി​ൽ ഹ​രി​ന​ന്ദി​ന് ശ്വാ​സം തി​രി​കെ ല​ഭി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൃ​ത്യ​സ​മ​യ​ത്ത് ശാ​സ്ത്രീ​യ​മാ​യ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ​താ​ണ് ഹ​രി​ന​ന്ദി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കാ​നാ​യ​തെ​ന്ന് ചി​കി​ത്സി​ച്ച ഡോ​ക്‌ട​ർ​മാ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തി.

ഇതിനു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ജീ​വ​ൻ ര​ക്ഷാ പ​ത​ക് അ​വാ​ർ​ഡ് ഹാ​ഷി​റി​നെ തേ​ടി​യെ​ത്തി​യ​ത്. മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ ജി​ല്ലാ ക​ള​ക്‌ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹാ​ഷി​റി​ന് അ​വാ​ർ​ഡ് ന​ൽ​കി. ക​ള​ക്‌ട​ർ വി.​ആ​ർ. വി​നോ​ദ്, ഡെ​പ്യൂ​ട്ടി ക​ള​ക്‌ട​ർ സ്വാ​തി ച​ന്ദ്ര​മോ​ഹ​ൻ (ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം) ഡെ​പ്യൂ​ട്ടി ക​ള​ക്‌ട​ർ ജ​യ​ശ്രീ (എ​ൽ​എ) എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഹാ​ഷി​റി​നെ അ​വാ​ർ​ഡി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത് ഹ​രി​ന​ന്ദി​ന്‍റെ അ​ച്ഛ​ൻ അ​ഡ്വ. പ്ര​ശാ​ന്ത് ആ​ണ്. എ​ന്നാ​ൽ ഹാ​ഷി​ർ അ​വാ​ർ​ഡ് സ്വീ​ക​രി​ക്കു​ന്ന സ​ന്തോ​ഷ നി​മി​ഷം കാ​ണാ​ൻ അ​ദ്ദേ​ഹം ഇ​ന്നി​ല്ല. നീ​ന്ത​ൽ പ​രി​ശീ​ല​ക​നും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഹാ​ഷി​ർ ചേ​ലു​പാ​ടം അ​ഞ്ചു​വ​ർ​ഷ​ത്തോ​ള​മാ​യി ചേ​ലേ​ന്പ്ര ഇ​ടി​മൂ​ഴി​ക്ക​ൽ പ​ള്ളി​ക്കു​ള​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ക​നാ​ണ്. യു​എ​ഇ​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലൈ​ഫ് ഗാ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച ഹാ​ഷി​ർ പ്ര​ള​യ​കാ​ല​ങ്ങ​ളി​ലു​ൾ​പ്പെ​ടെ പ്ര​ശം​സ​നീ​യ സേ​വ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. സ്വി​മ്മിം​ഗ്, ഫ്രീ ​ഡൈ​വിം​ഗ് മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം നേ​ടി​യ ഹാ​ഷി​ർ ഫ്രീ ​ഡൈ​വിം​ഗ് നാ​ഷ​ണ​ൽ റി​ക്കാ​ർ​ഡ് ജേ​താ​വാ​ണ്.

നി​ല​വി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ക​നും ഫി​ൻ സ്പോ​ർ​ട്സ് ആ​ൻ​ഡ് സ്വി​മ്മിം​ഗ് അ​ക്കാ​ഡ​മി​യു​ടെ സ്ഥാ​പ​ക​നുമാ​ണ്. കൂ​ടാ​തെ അ​മേ​രി​ക്ക​ൻ സ്വി​മ്മിം​ഗ് കോ​ ചെ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​വും ഏ​ഷ്യ ഫ്രീ ​ഡൈ​വിം​ഗ് കോ​ച്ചും സ്കൂ​ബാ റെ​സ്ക്യൂ ഡൈ​വ​റും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്വി​മ്മിം​ഗ് ലൈ​ഫ് ഗാ​ർ​ഡു​മാ​ണ്.

Tags : Local News Nattuvishesham Malappuram

Recent News

Up