x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​കസ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് മു​ണ്ട​ക്ക​യ​ത്ത് സ്വീ​ക​ര​ണം ന​ൽ​കി


Published: November 14, 2025 03:47 AM IST | Updated: November 14, 2025 03:47 AM IST

 

മു​ണ്ട​ക്ക​യം: വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല മ​നു​ഷ്യ​നും ജീ​വി​ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി കേ​ര​ള​ത്തി​ലെ സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും വ്യാ​പാ​രി​ക​ളും മ​റ്റ് ഇ​ത​ര സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ന​യി​ക്കു​ന്ന ക​ർ​ഷ​ക സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് മു​ണ്ട​ക്ക​യ​ത്ത് സ്വീ​ക​ര​ണം ന​ൽ​കി.

മു​ണ്ട​ക്ക​യം ബ​സ്‌സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന സ്വീ​ക​ര​ണസ​മ്മേ​ള​നം ഷെ​വ.​ അ​ഡ്വ.​ വി.​സി. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.ജ​നാ​ധി​പ​ത്യരീ​തി​യി​ൽ ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് അ​യ​ച്ച ജ​ന​പ്ര​തി​നി​ധി​ക​ൾ ഭ​രി​ക്കേ​ണ്ട വ​നംവ​കു​പ്പ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ സ​മാ​ന്ത​ര ഭ​ര​ണ സം​വി​ധാ​ന​മാ​യി മാ​റി​യെ​ന്നും വ​നംവ​കു​പ്പി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലെ ജ​ന​വാ​സമേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങു​വാ​ൻ കാ​ര​ണ​മെ​ന്നും വി.​സി. സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.


ക​ർ​ഷ​കവേ​ദി പ്ര​സി​ഡ​ന്‍റ് റോ​ജ​ർ സെ​ബാ​സ്റ്റ്യ​ൻ ഇ​ട​യോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി മു​ണ്ട​ക്ക​യം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. റ​ഷീ​ദ്, ജോ​ണി പൊ​ട്ട​ൻ​കു​ളം, ജോ​ർ​ജു​കു​ട്ടി ക​ട​പ്പാ​ക്ക​ൽ, എം.​കെ. രാ​ജു, എ​മ്മാ​നു​വ​ൽ, ഇ.​എ​സ്. ജോ​ർ​ജ്, ജോ​ൺ​സ​ൺ പാ​റ​ക്ക​ൽ, കെ.​കെ. വി​ജ​യ​ൻ, ബെ​ന്നി പു​ളി​ക്ക​ൻ, ബേ​ബി വേ​ണ്ട​നം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ജാ​ഥാ ക്യാ​പ്റ്റ​ൻ കെ.​വി. ബി​ജു യാ​ത്ര​യു​ടെ ഉ​ദ്ദേ​ശല​ക്ഷ്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ പ​ര്യ​ട​ന​ങ്ങ​ൾ​ക്കുശേ​ഷം നാ​ളെ ജാ​ഥ തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് 100 മ​ണി​ക്കൂ​ർ ഉ​പ​വാ​സം സെ​ക്ര​ട്ടേറി​യറ്റ് ന​ട​യി​ൽ ന​ട​ക്കും.

Tags : local nattuvishesham Karshak Swaraj

Recent News

Up