x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നഗരസഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാമപഞ്ചായത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ര്‍


Published: January 10, 2026 01:57 AM IST | Updated: January 10, 2026 01:57 AM IST

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളി​ലെ​യും സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ന്‍ സ്ഥി​രം​സ​മി​തി​ക​ളി​ലെ​യും അ​ധ്യ​ക്ഷ​സ്ഥാ​നം യു​ഡി​എ​ഫി​നാ​ണ്. മു​സ്‌​ലിം​ലീ​ഗി​ലെ സ​മീ​ന മു​ജീ​ബ് (വി​ക​സ​നം), ജാ​ഫ​ര്‍ ക​മാ​ല്‍ (പൊ​തു​മ​രാ​മ​ത്ത്), ഹ​മീ​ദ് ബെ​ദി​ര (ക്ഷേ​മം), മെ​ഹ്‌​റു​ന്നീ​സ ഹ​മീ​ദ് (ആ​രോ​ഗ്യം), കോ​ണ്‍​ഗ്ര​സി​ലെ എ​ന്‍.​ആ​ര്‍. വി​ദ്യാ​ശ്രീ (വി​ദ്യാ​ഭ്യാ​സം) എ​ന്നി​വ​രാ​ണ് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ര്‍. ക​ഴി​ഞ്ഞ​ത​വ​ണ ബി​ജെ​പി​ക്ക് ഒ​രു അ​ധ്യ​ക്ഷ​സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ ര​ണ്ട് അ​ധ്യ​ക്ഷ​സ്ഥാ​നം ല​ഭി​ച്ചു. മു​സ്‌​ലിം​ലീ​ഗി​ന്‍റെ എം.​പി. ജാ​ഫ​ര്‍ വി​ക​സ​ന​കാ​ര്യ​സ്ഥി​രം​സ​മി​തി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ എം. ​സു​മ​തി ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി​യു​ടെ​യും അ​ധ്യ​ക്ഷ​രാ​യി. സി​പി​എ​മ്മി​ന്‍റെ ഫൗ​സി​യ ഷെ​രീ​ഫ് (പൊ​തു​മ​രാ​മ​ത്ത്), മ​ഹ​മൂ​ദ് മു​റി​യ​നാ​വി (ആ​രോ​ഗ്യം), ആ​ര്‍​ജെ​ഡി​യു​ടെ എം.​വി​ജ​യ​ന്‍ (വി​ദ്യാ​ഭ്യാ​സം) എ​ന്നി​വ​രാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ര്‍. ക​ഴി​ഞ്ഞ​ത​വ​ണ മു​ഴു​വ​ന്‍ അ​ധ്യ​ക്ഷ​സ്ഥാ​ന​വും എ​ല്‍​ഡി​എ​ഫി​നാ​യി​രു​ന്നു.

നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ല്‍ മു​ഴു​വ​ന്‍ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​ന​ങ്ങ​ളും എ​ല്‍​ഡി​എ​ഫി​നാ​ണ്. സി​പി​എ​മ്മി​ന്‍റെ ഇ.​കെ. ച​ന്ദ്ര​ന്‍ (വി​ക​സ​നം), ഇ. ​ച​ന്ദ്ര​മ​തി (പൊ​തു​മ​രാ​മ​ത്ത്), എ.​വി. സു​രേ​ന്ദ്ര​ന്‍ (ആ​രോ​ഗ്യം), കെ. ​സ​തീ​ശ​ന്‍ (വി​ദ്യാ​ഭ്യാ​സം), ഐ​എ​ന്‍​എ​ലി​ന്‍റെ ഷ​മീ​ന മു​ഹ​മ്മ​ദ് (ക്ഷേ​മം) എ​ന്നി​വ​രാ​ണ് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ര്‍.

ബ്ലോക്ക് പഞ്ചായത്ത്

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ അ​ഞ്ചു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള സ്ഥി​രം​സ​മി​തിഅ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ത്തു. നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് 13നു ​ന​ട​ക്കും.

പ​ര​പ്പ​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്
ര​ണ്ട് അ​ധ്യ​ക്ഷ​സ്ഥാ​നം

പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ര​ണ്ടു സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ല്‍ അ​ധ്യ​ക്ഷ​സ്ഥാ​നം. പ​ര​പ്പ ഡി​വി​ഷ​ന്‍ മെം​ബ​ര്‍ കെ.​പി. ചി​ത്ര​ലേ​ഖ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ​യും മാ​ലോം ഡി​വി​ഷ​ന്‍ മെം​ബ​ര്‍ ജെ​സി ചാ​ക്കോ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ​യും അ​ധ്യ​ക്ഷ​യാ​യി. ഇ​രു സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ​യും അ​ധ്യ​ക്ഷ​സ്ഥാ​നം സ്ത്രീ​സം​വ​ര​ണ​മാ​യ​താ​ണ് കോ​ണ്‍​ഗ്ര​സി​ന് തു​ണ​യാ​യ​ത്. എ​ല്‍​ഡി​എ​ഫി​നു​ണ്ടാ​യി​രു​ന്ന എ​ട്ട് അം​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​പേ​ര്‍ പു​രു​ഷ​ന്മാ​രും മൂ​ന്നു​പേ​ര്‍ സ്ത്രീ​ക​ളു​മാ​യി​രു​ന്നു.

സി​പി​എ​മ്മി​ന്‍റെ സി. ​ബി​ന്ദു പ്ര​സി​ഡ​ന്‍റാ​യ​പ്പോ​ള്‍ സി​പി​ഐ​യു​ടെ ഏ​ക മെം​ബ​റും വ​നി​ത​യാ​യ​തോ​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​യ്ക്ക് ടി.​കെ. ദീ​പ വ​ന്നു. ഭ​വ്യ​രാ​ജി​നെ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ പി​ന്നീ​ട് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​യ്ക്ക് മ​ത്സ​രി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫി​ന് വ​നി​ത​ക​ള്‍ ഇ​ല്ലാ​തെ​യാ​യി.

ക​ഴി​ഞ്ഞ​ത​വ​ണ​ത​വ​ണ കോ​ണ്‍​ഗ്ര​സി​ന് ഒ​രു അ​ധ്യ​ക്ഷ​സ്ഥാ​നം പോ​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. സി​പി​എ​മ്മി​ന്‍റെ കി​നാ​നൂ​ര്‍ ഡി​വി​ഷ​ന്‍ മെം​ബ​ര്‍ പാ​റ​ക്കോ​ല്‍ രാ​ജ​നാ​ണ് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ന്‍.​ന്‍.

കാ​ഞ്ഞ​ങ്ങാ​ട്ടും കോ​ണ്‍​ഗ്ര​സി​ന്
അ​ധ്യ​ക്ഷ​സ്ഥാ​നം

കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്കി​ലും കോ​ണ്‍​ഗ്ര​സി​ന് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​സ്ഥാ​നം ല​ഭി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ക്കം ഡി​വി​ഷ​ന്‍ മെം​ബ​ര്‍ എം.​പി. ജ​യ​ശ്രീ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​യി.

സി​പി​എ​മ്മി​ന്‍റെ മ​ഡി​യ​ന്‍ ഡി​വി​ഷ​ന്‍ മെം​ബ​ര്‍ പി.​കെ. മ​ഞ്ജി​ഷ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ​യും ഐ​എ​ന്‍​എ​ലി​ന്‍റെ പ​ന​യാ​ല്‍ ഡി​വി​ഷ​ന്‍ മെം​ബ​ര്‍ പി.​എ​ച്ച്. മു​ഹ​മ്മ​ദ് ഹ​നീ​ഫ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ​യും അ​ധ്യ​ക്ഷ​രാ​യി. ക​ഴി​ഞ്ഞ​വ​ട്ടം മു​ഴു​വ​ന്‍ അ​ധ്യ​ക്ഷ​സ്ഥാ​ന​ങ്ങ​ളും സി​പി​എ​മ്മി​നാ​യി​രു​ന്നു.

കാ​റ​ഡു​ക്ക തൂ​ത്തു​വാ​രി
സി​പി​എം

കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ മു​ഴു​വ​ന്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​സ്ഥാ​ന​ങ്ങ​ളും സി​പി​എ​മ്മി​ന്. കു​റ്റി​ക്കോ​ല്‍ ഡി​വി​ഷ​നി​ലെ ജി. ​രാ​ജേ​ഷ് ബാ​ബു (വി​ക​സ​നം), പ​ടു​പ്പ് ഡി​വി​ഷ​നി​ലെ ഷ​മീ​ര്‍ കു​മ്പ​ക്കോ​ട് (ക്ഷേ​മം), മു​ളി​യാ​ര്‍ ഡി​വി​ഷ​നി​ലെ കെ. ​സു​ഗ​ന്ധി​നി (ആ​രോ​ഗ്യം) എ​ന്നി​വ​ര്‍ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യി. ക​ഴി​ഞ്ഞ​ത​വ​ണ കോ​ണ്‍​ഗ്ര​സി​ന് ഇ​വി​ടെ ഒ​രു അ​ധ്യ​ക്ഷ​സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു.

കാ​സ​ര്‍​ഗോ​ഡ് ലീ​ഗ് ത​ന്നെ

കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ മു​ഴു​വ​ന്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​സ്ഥാ​ന​ങ്ങ​ളും മു​സ്‌​ലിം​ലീ​ഗി​ന്. കു​മ്പ​ള റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ഡി​വി​ഷ​നി​ലെ അ​ഷ്റ​ഫ് കാ​ര്‍​ള (വി​ക​സ​നം), ക​ള​നാ​ട് ഡി​വി​ഷ​നി​ലെ മ​റി​യ മാ​ഹി​ന്‍ (ക്ഷേ​മം), ബ​ദി​യ​ഡു​ക്ക ഡി​വി​ഷ​നി​ലെ എം.​എ​സ്. മൊ​യ്തു ഗോ​ളി​യ​ടു​ക്ക (ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സം) എ​ന്നി​വ​ര്‍ അ​ധ്യ​ക്ഷ​രാ​യി.

മ​ഞ്ചേ​ശ്വ​രം തി​രി​ച്ചു​പി​ടി​ച്ച്
യു​ഡി​എ​ഫ്

മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കി​ലെ ആ​ധി​പ​ത്യം തി​രി​ച്ചു​പി​ടി​ച്ച് യു​ഡി​എ​ഫ്. കു​ഞ്ച​ത്തൂ​ര്‍ ഡി​വി​ഷ​ന്‍ അം​ഗം മു​ഹ​മ്മ​ദ് ഹ​നീ​ഫ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നും ന​യാ ബ​സാ​ര്‍ ഡി​വി​ഷ​നി​ലെ ജ​മീ​ല ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഇ​രു​വ​രും മു​സ്‌​ലിം​ലീ​ഗ് മെം​ബ​ര്‍​മാ​രാ​ണ്. കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ജീ​ര്‍​പ​ള്ള ഡി​വി​ഷ​ന്‍ മെം​ബ​ര്‍ കെ. ​മോ​ഹ​ന്‍ റാ​യി ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​നാ​യി. ക​ഴി​ഞ്ഞ​ത​വ​ണ ബി​ജെ​പി​ക്കും എ​സ്ഡി​പി​ഐ​ക്കും ഓ​രോ അ​ധ്യ​ക്ഷ​സ്ഥാ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.
ഗ്രാമപഞ്ചായത്ത്

ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ സ്ഥി​രം സ​മി​തി​ക​ളു​ടെ അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​നാ​യി ഡൊ​മി​നി​ക് കോ​യി​ത്തു​രു​ത്തേ​ൽ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണാ​യി പി.​സി. ലേ​ഖ, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണാ​യി സോ​ണി​യ വേ​ലാ​യു​ധ​ൻ എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. മൂ​ന്നു പേ​രും കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളാ​ണ്.

രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യി പി.​ഗീ​ത (വി​ക​സ​നം), പി.​എ​ൽ.​റോ​യ് (ക്ഷേ​മം), പി.​ശ്രീ​വി​ദ്യ (ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സം) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മൂ​വ​രും കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളാ​ണ്.

Tags : Standing Committee nattuvishesham local news

Recent News

Up